• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഇഞ്ചുറി ടൈം ഗോളിൽ ഇന്ററിനെ തോൽപ്പിച്ചു; എസി മിലാന് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടം

ckmnews by ckmnews
January 7, 2025
in Kerala
A A
ഇഞ്ചുറി ടൈം ഗോളിൽ ഇന്ററിനെ തോൽപ്പിച്ചു; എസി മിലാന് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടം
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്റര്‍ മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി എസി മിലാൻ. ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം പരിശീലകനായി എത്തിയ സെര്‍ജിയോ കോണ്‍സെയ്‌സോയുടെ കീഴിലാണ് കിരീടം. ഫൊന്‍സേക്കയ്ക്ക് പകരമായാണ് എസി മിലാൻ കോച്ചായി സെര്‍ജിയോ കോണ്‍സെയ്‌സോ എത്തുന്നത്.രണ്ട് ഗോള്‍ വഴങ്ങിയ ശേഷം പിന്നില്‍ നിന്നു തിരിച്ചടിച്ചാണ് എസി മിലാന്‍ കിരീടത്തില്‍ മുത്തമിട്ടത്. എസി മിലാനായി തിയോ ഹെര്‍ണാണ്ടസ്, ക്രിസ്റ്റിയന്‍ പുലിസിച്, ടാമ്മി എബ്രഹാം എന്നിവര്‍ വല ചലിപ്പിച്ചു. ഇന്ററിന്റെ ഗോളുകള്‍ ലൗട്ടാരോ മാര്‍ട്ടിനസ്, മെഹ്ദി ടരെമി എന്നിവരാണ് നേടിയത്.ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു കളിയിലെ ആദ്യ ഗോൾ. ലൗട്ടാരോ മാര്‍ട്ടിനസാണ് ഗോൾ നേടിയത്. 47-ാം മിനിറ്റിൽ മെഹ്ദി ടരെമി ഇന്റർമിലാന് വേണ്ടി രണ്ടാം ഗോൾ നേടി. 52ാം മിനിറ്റില്‍ തിയോ ഹെര്‍ണാണ്ടസാണ് തിരിച്ചടിക്ക് തുടക്കമിട്ടത്. 80ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ പുലിസിച് സമനില ഗോള്‍ വലയിലാക്കി. ഇഞ്ചുറി സമയത്ത് ഇന്ററിന്റെ ഹൃദയം തകര്‍ത്ത് സൂപ്പര്‍ സബ് ടാമ്മി എബ്രഹാം വിജയ ഗോള്‍ വലയിലാക്കി.എസി മിലാന്റെ എട്ടാം ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടമാണിത്. 2016 ന് ശേഷം ആദ്യവും. അതേ സമയം തുടർച്ചയായ നാലാം കിരീടമാണ് ഇന്റര്‍ മിലാന്‍ ലക്ഷ്യമിട്ടത്. ഹാട്രിക്ക് കിരീട നേട്ടത്തിന്റെ തിളക്കവുമായി എത്തിയ അവര്‍ക്ക് പക്ഷേ ഇത്തവണ കാലിടറി.

Related Posts

വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം
Kerala

വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം

July 14, 2026
144
പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി
Kerala

പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
19
അയ്യപ്പ ഭക്തരുടെ ശ്രദ്ധയ്ക്ക്: ശബരിമലയിൽ കൂട്ടംതെറ്റുന്നവരെ കണ്ടെത്താൻ ഇനി എഐ ക്യാമറകൾ
Kerala

അയ്യപ്പ ഭക്തരുടെ ശ്രദ്ധയ്ക്ക്: ശബരിമലയിൽ കൂട്ടംതെറ്റുന്നവരെ കണ്ടെത്താൻ ഇനി എഐ ക്യാമറകൾ

July 14, 2026
23
കൊല്ലത്ത് ഓടുന്ന സ്വകാര്യ ബസിൽനിന്ന് റോഡിലേയ്ക്ക് തെറിച്ചുവീണു: വിദ്യാർത്ഥിനിയുടെ തലയ്ക്ക് പരിക്ക്
Kerala

കൊല്ലത്ത് ഓടുന്ന സ്വകാര്യ ബസിൽനിന്ന് റോഡിലേയ്ക്ക് തെറിച്ചുവീണു: വിദ്യാർത്ഥിനിയുടെ തലയ്ക്ക് പരിക്ക്

July 14, 2026
144
ഇത്തവണയും ഓണക്കിറ്റുണ്ട്; സപ്ളൈക്കോയ്ക്ക് 253  കോടി  രൂപ  അനുവദിച്ച്  സർക്കാർ
Kerala

ഇത്തവണയും ഓണക്കിറ്റുണ്ട്; സപ്ളൈക്കോയ്ക്ക് 253  കോടി  രൂപ  അനുവദിച്ച്  സർക്കാർ

July 14, 2026
169
ജയില്‍ സാക്ഷി; ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കാപ്പാക്കേസ് പ്രതി ആര്‍ സുഗതന്‍
Kerala

ജയില്‍ സാക്ഷി; ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കാപ്പാക്കേസ് പ്രതി ആര്‍ സുഗതന്‍

July 14, 2026
89
Next Post
അമ്മു സജീവിൻ്റെ മരണം: കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ

അമ്മു സജീവിൻ്റെ മരണം: കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ

Recent News

ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു; ബഹ്‌റൈനിലും കുവൈത്തിലും ആക്രമണം

ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു; ബഹ്‌റൈനിലും കുവൈത്തിലും ആക്രമണം

July 15, 2026
2
എംബാപ്പെയും വീണു; ഫ്രാന്‍സിന് പെയിന്‍; സ്‌പെയിന്‍ ജയിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്

എംബാപ്പെയും വീണു; ഫ്രാന്‍സിന് പെയിന്‍; സ്‌പെയിന്‍ ജയിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്

July 15, 2026
2
മലയാളത്തിന്റെ അഭിമാനം ചിറകേറ്റി അനിൽ മേനോൻ: കുതിച്ചുയർന്ന് സോയൂസ് MS-29

മലയാളത്തിന്റെ അഭിമാനം ചിറകേറ്റി അനിൽ മേനോൻ: കുതിച്ചുയർന്ന് സോയൂസ് MS-29

July 15, 2026
2
പുന്നയൂർക്കുളം ഉപ്പുങ്ങൽ പാലായ്ക്കൽ പാടത്ത്കക്കൂസ് മാലിന്യം തള്ളൽ പതിവാകുന്നു’പ്രതിഷേധവുമായി നാട്ടുകാർ

പുന്നയൂർക്കുളം ഉപ്പുങ്ങൽ പാലായ്ക്കൽ പാടത്ത്കക്കൂസ് മാലിന്യം തള്ളൽ പതിവാകുന്നു’പ്രതിഷേധവുമായി നാട്ടുകാർ

July 15, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025