പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നു. ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബഹ്‌റൈനിലും കുവൈത്തിലും ഇറാന്‍ ആക്രമണമുണ്ടായി. ഹോര്‍മുസില്‍ ചരക്കുകപ്പലുകള്‍ക്ക് ഇരുപത് ശതമാനം സുരക്ഷാ ഫീസ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചു.
ഇറാന്റെ കപ്പലുകള്‍ക്കും തുറമുഖങ്ങള്‍ക്കുമെതിരെയുള്ള നാവിക ഉപരോധം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ആക്രമണം ആരംഭിച്ചത്.
ഫോര്‍മുസില്‍ അമേരിക്കയുടെ നാവിക ഉപരോധം ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ ഒന്നരയ്ക്ക് ആരംഭിച്ചു. ഹോര്‍മോസ്ഗനിലും സിരിക്കിലും ബന്ദര്‍ അബ്ബാസിലും സ്‌ഫോടനങ്ങള്‍ നടന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കഴിഞ്ഞ ഫെബ്രുവരി 28 മുതല്‍ ഇതുവരെ 13 ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും മൂന്നു പേരെ കാണാതാകുകയും ചെയ്‌തെന്ന് പി ടി ഐ വ്യക്തമാക്കി. 148 ഇന്ത്യക്കാരുള്ള ഏഴ് ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ നാലു മാസമായി കുടുങ്ങിക്കിടക്കുന്നതായും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഹോര്‍മുസില്‍ ചരക്കുകപ്പലുകള്‍ക്ക് 20 ശതമാനം സുരക്ഷാ ഫീസ് ഏര്‍പ്പെടുത്തുമെന്ന തീരുമാനം ട്രംപ് പിന്‍വലിച്ചു. പകരം അമേരിക്കയില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ വ്യാപാര – വ്യവസായ നിക്ഷേപം നടത്തുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ ട്രഷറി വകുപ്പ് ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഇറാനുമായി ബന്ധപ്പെട്ട നിരവധി വ്യക്തികള്‍ക്കും കപ്പലുകള്‍ക്കുമാണ് ഉപരോധം







