ചങ്ങരംകുളം:പന്താവൂർ പാലത്തിന് സമീപത്തുനിന്ന് സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ള ഗ്രനേഡ് എന്ന സ്ഫോടക വസ്തുവാണ് കണ്ടെത്തിയിരിക്കുന്നത്. ഏതാനും വർഷങ്ങൾക്കു മുമ്പ് കുറ്റിപ്പുറം പാലത്തിന് സമീപത്തുനിന്നും സമാനമായ രീതിയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നെങ്കിലും അന്വേഷണം എങ്ങും എത്തിയില്ല.സൈന്യത്തിന് മാത്രം ലഭ്യമാവുന്ന ഇത്തരം സ്ഫോടക വസ്തുക്കൾ എങ്ങിനെ നമ്മുടെ നാട്ടിൻ പുറത്തെത്തി എന്നുള്ള അന്വേഷണം ഊർജ്ജിതമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കമ്മറ്റി പ്രസിഡണ്ട് റഷീദ് പെരുമുക്ക് അധ്യക്ഷത വഹിച്ചു.അഷ്റഫ് പാവിട്ടപ്പുറം,കരീം ആലങ്കോട്, ജാഫർ കക്കിടിപ്പുറം ,അഷ്റഫ് ആലങ്കോട്,വി പി അബ്ദുൽഖാദർ,അലി കക്കിടിപ്പുറം,ഹുസൈൻ ചിയ്യാനൂർ,ഹമീദ് കാളച്ചാൽ,മുഹമ്മദലി ആലങ്കോട്, അസീസ് കോക്കൂർ, ഇ വി മജീദ്,ബദറുദ്ദീൻ ഇർഫാനി എന്നിവർ സംസാരിച്ചു.