• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

ഇനി ‘പൊലീസ് ഉദ്യോഗസ്ഥൻ’ എന്ന വാക്കില്ല, പ്രതിജ്ഞാവാചകത്തിൽ മാറ്റം വരുത്തി കേരള പൊലീസ്

ckmnews by ckmnews
January 6, 2025
in Highlights
A A
ഇനി ‘പൊലീസ് ഉദ്യോഗസ്ഥൻ’ എന്ന വാക്കില്ല, പ്രതിജ്ഞാവാചകത്തിൽ മാറ്റം വരുത്തി കേരള പൊലീസ്
0
SHARES
340
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കാൻ പ്രതി‌ജ്ഞാവാചകത്തിൽ മാറ്റം വരുത്തി പൊലീസ്. കേരളാ പൊലീസിന്റെ പാസിംഗ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തിലുള്ള ‘പൊലീസ് ഉദ്യോഗസ്ഥൻ’ എന്ന വാക്കിലാണ് മാറ്റം വരുത്തിയത്.പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമാവുന്നതിന് മുന്നോടിയായുള്ള പാസിംഗ് ഔട്ട് പരേഡിൽ ചൊല്ലുന്ന പ്രതിജ്ഞാവാചകത്തിലെ ‘പൊലീസ് ഉദ്യോഗസ്ഥൻ’ എന്ന വാക്കിന് പകരം ഇനിമുതൽ ‘സേനാംഗം’ എന്നായിരിക്കും ഉപയോഗിക്കുക. പൊലീസ് ഉദ്യോഗസ്ഥനെന്നത് പുരുഷനെ സൂചിപ്പിക്കുന്ന വാക്കുകളാണെന്നും സേനയിൽ വനിതകളുള്ളതിനാൽ അത് വിവേചനമാണെന്നുമാണ് വിലയിരുത്തൽ. ആഭ്യന്തര വകുപ്പിനുവേണ്ടി അഡീഷണൽ ഡയറക്‌ടർ ജനറൽ മനോജ് എബ്രഹാമാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.

‘ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ എന്നിൽ അർപ്പിതമായ കർത്തവ്യങ്ങളും ചുമതലകളും നിർവഹിക്കുമെന്ന് സർവ്വാത്മനാ പ്രതിജ്ഞ ചെയ്യുന്നു’ എന്നതായിരുന്നു പാസിംഗ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകം. ഇത് ‘ഒരു പൊലീസ് സേനാംഗമെന്ന നിലയിൽ’ എന്നാണ് മാറ്റിയത്.

വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേരിനൊപ്പം ‘വനിത’ എന്ന വാക്ക് ഉപയോഗിക്കുന്നതിന് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വനിതാ കോൺസ്റ്റബിൾ, വനിതാ എസ് ഐ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതിനെയാണ് സംസ്ഥാന പൊലീസ് മേധാവി 2011ലെ ഉത്തരവ് പ്രകാരം നിരോധിച്ചത്. ബറ്റാലിയനിൽ വനിതാ സേനാംഗങ്ങളെയും ഹവിൽദാർ എന്ന് വിളിക്കണമെന്ന് മുൻപ് നിർദേശം നൽകിയിരുന്നു. 2020ൽ സ്ത്രീ സൗഹൃദ വർഷമായി കേരള പൊലീസ് ആചരിച്ചപ്പോൾ സ്ത്രീകളെ സൂചിപ്പിക്കുന്ന വിവേചന പദങ്ങൾ ഒഴിവാക്കണമെന്ന് അന്നത്തെ ഡിജിപിയും കർശന നിർദേശം നൽകിയിരുന്നു.

Related Posts

മകളുടെ വിവാഹം അടുത്ത മാസം, റോഡ് മുറിച്ചു കടക്കുമ്പോൾ കാറിടിച്ച് മരിച്ച മലയാളിയുടെ കുടുംബത്തിന് 95 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി
Highlights

മകളുടെ വിവാഹം അടുത്ത മാസം, റോഡ് മുറിച്ചു കടക്കുമ്പോൾ കാറിടിച്ച് മരിച്ച മലയാളിയുടെ കുടുംബത്തിന് 95 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി

August 19, 2025
1.1k
ഇൻസ്റ്റയിൽ 7-ാം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ചു; പറഞ്ഞു വശത്താക്കി 2 യുവാക്കൾ തട്ടിയെടുത്തത് അമ്മയുടെ 12 പവൻ സ്വർണം
Crime

ഇൻസ്റ്റയിൽ 7-ാം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ചു; പറഞ്ഞു വശത്താക്കി 2 യുവാക്കൾ തട്ടിയെടുത്തത് അമ്മയുടെ 12 പവൻ സ്വർണം

July 27, 2025
58
സംസ്ഥാനത്ത് ഇന്ന് ഷോക്കേറ്റ് മൂന്നാം മരണം; വേങ്ങരയിൽ മരിച്ചത് 18കാരൻ
Highlights

സംസ്ഥാനത്ത് ഇന്ന് ഷോക്കേറ്റ് മൂന്നാം മരണം; വേങ്ങരയിൽ മരിച്ചത് 18കാരൻ

July 27, 2025
288
204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം
Gulf News

204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം

July 27, 2025
527
തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു; സൂപ്പർവെെസർക്ക് പരിക്ക്
Highlights

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു; സൂപ്പർവെെസർക്ക് പരിക്ക്

July 27, 2025
162
കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ
Crime

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

July 27, 2025
363
Next Post
ദിവസങ്ങൾക്കുമുൻപ് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ, മരണം പൊലീസ് അന്വേഷണത്തിനിടെ

ദിവസങ്ങൾക്കുമുൻപ് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ, മരണം പൊലീസ് അന്വേഷണത്തിനിടെ

Recent News

മഴ ഇനിയും ശക്തമാകും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒൻപത് ഇടങ്ങളിൽ യെല്ലോ

മഴ ഇനിയും ശക്തമാകും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒൻപത് ഇടങ്ങളിൽ യെല്ലോ

October 27, 2025
7
ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് സുപ്രീംകോടതി; തെരുവ് നായ വിഷയത്തിൽ കേരള ചീഫ് സെക്രട്ടറി ഉള്‍പ്പടെ ഹാജരാകണം

ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് സുപ്രീംകോടതി; തെരുവ് നായ വിഷയത്തിൽ കേരള ചീഫ് സെക്രട്ടറി ഉള്‍പ്പടെ ഹാജരാകണം

October 27, 2025
4
‘കൊച്ചി സ്റ്റേഡിയത്തിന് ചുറ്റുമുള്ള മരങ്ങൾ മുറിച്ചുമാറ്റി, അർജന്റീന ടീമിന്റെ പേരിൽ ദൂരൂഹ ഇടപാടുകൾ’; ഹൈബി ഈ‌ഡൻ

‘കൊച്ചി സ്റ്റേഡിയത്തിന് ചുറ്റുമുള്ള മരങ്ങൾ മുറിച്ചുമാറ്റി, അർജന്റീന ടീമിന്റെ പേരിൽ ദൂരൂഹ ഇടപാടുകൾ’; ഹൈബി ഈ‌ഡൻ

October 27, 2025
4
കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തെ കണ്ട് വിജയ്, ആശ്രിതരുടെ എല്ലാ ചെലവുകളും വഹിക്കുമെന്ന് ഉറപ്പു നൽകി

കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തെ കണ്ട് വിജയ്, ആശ്രിതരുടെ എല്ലാ ചെലവുകളും വഹിക്കുമെന്ന് ഉറപ്പു നൽകി

October 27, 2025
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025