എടപ്പാള്‍:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 140 ജന്മദിന ആഘോഷ പരിപാടിയുടെ ഭാഗമായി തവനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് വി കെ ഹരീന്ദ്രൻ ന് പതാക കൈമാറി.ഡി സി സി സെക്രട്ടറി ടിപി മുഹമ്മദ് പദയാത്ര
ഉദ്ഘാടനം ചെയ്തു.തവനൂർ അങ്ങാടിയിൽ നിന്നും ആരംഭിച്ച പദയാത്രക്ക്
എ .പി സദാനന്ദൻ,സി,പി അബ്ദുള്ള എം ,ബാലകൃഷ്ണൻ,വി ആർ മോഹനൻ നായർ സി .ഷാഹുൽ ഹമീദ് ,സുരേഖ
തുടങ്ങിയവർ നേതൃത്വം നൽകി.ഐങ്കലം ജംഗ്ഷനിൽ വെച്ച് നടന്ന സമാപന സമ്മേളനം കെപിസിസി മെമ്പർ
പി ഇഫ്ദ്ധികാറുദ്ധീൻ ഉദ്ഘാടനം ചെയ്തു.സുരേഷ് പൊൽപ്പാക്കര ,പി വി ദിലീപ് വെള്ളാഞ്ചേരി സ്വാഗതവും ,നവീൻ കൊരട്ടിയിൽ നന്ദിയും പറഞ്ഞു