എടപ്പാള്‍:ഡോക്ടർ ബി ആർ അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇന്ത്യൻ യൂണിയൻ ദളിത് ലീഗ് തവനൂർ മണ്ഡലം കമ്മിറ്റി അയങ്കലം സെന്ററിൽ പ്രതിഷേധ സംഗമം നടത്തി.കൃഷ്ണൻ ചമ്രവട്ടം സ്വാഗതം പറഞ്ഞു.സുബ്രഹ്മണ്യൻ നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് തവനൂർ മണ്ഡലം പ്രസിഡണ്ട് പി പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.ആലിക്കുട്ടി മാസ്റ്റർ,റാഫി അങ്കലം,രാജേഷ് വെള്ളാഞ്ചേരി,വേലായുധൻ കടകശ്ശേരി,സജിത എ. ടി എന്നിവർ സംസാരിച്ചു.സിഎം അക്ബർ കുഞ്ഞു നന്ദി പറഞ്ഞു.