ചങ്ങരംകുളം :കോക്കൂർ എ.എച്ച്.എം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ എസ്.പി.സി കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് വിപുലമായി നടന്നു. പി.സി.എൻ ജി.എച്ച്.എസ്.എസ് മൂക്കുതല, ജി.എച്ച്.എസ്.എസ് എടപ്പാൾ, എ.എച്ച്.എം ജി.എച്ച്.എസ്.എസ് കോക്കൂർ എന്നീ സ്കൂളുകളിലെ എസ്.പി.സി കേഡറ്റുകൾ പരേഡിൽ പങ്കെടുത്തു.ചടങ്ങിൽ എസ്.പി.സി ജില്ലാ നോഡൽ ഓഫീസറും അഡീഷണൽ പോലീസ് സൂപ്രണ്ടുമായ ഫിറോസ് എം. ഷെരീഫ് സല്യൂട്ട് സ്വീകരിച്ചു. ചങ്ങരംകുളം എസ്.എച്ച്.ഒ എസ്. ഷൈൻ, ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷഹനാ നാസർ, മൈമുന ഫാറൂഖ്, പി.ടി.എ പ്രസിഡന്റുമാരായ മുജീബ് കോക്കൂർ, മുസ്തഫ ചാലുപറമ്പിൽ, എസ്.എം.സി ചെയർമാൻ വി. ശശിധരൻ, വിവിധ സ്കൂളുകളുടെ പ്രധാനാധ്യാപകരും പ്രിൻസിപ്പൽമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.ചടങ്ങിൽ കെ.എം വിപിൻ, ലക്ഷ്മി വിനോദ്, എം.വി വിനോദ്, സി.ടി അനീഷ്, ടി.എൽ ജെസി, എം.ജെ ഡെയ്സി, ബി.ബീന എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി