ചങ്ങരംകുളം:കിടപ്പിലായ രോഗികളുടെ ഉപയോഗത്തിനായി ഉപകരണങ്ങൾ നൽകിക്കൊണ്ട് പള്ളിക്കരയിലെ പരേതനായ മേച്ചിനാത് മുഹമ്മദ് എന്നിവരുടെ കുടുംബം മാതൃകയായി.കഴിഞ്ഞ വർഷം മരണപ്പെട്ട പിതാവ് എം വി മുഹമ്മദിന്റെ ഓർമ്മക്കായി മകൻ എം വി നൗഫലിൽ നിന്ന് കാരുണ്യം പ്രസിഡന്റ് പി പി എം അഷ്‌റഫ് ഉപകരണങ്ങൾ ഏറ്റുവാങ്ങി.കാരുണ്യം ഹാളിൽ നടന്ന ചടങ്ങിൽ സെക്രട്ടറി പി കെ അബ്ദുല്ലകുട്ടി,അഡ്വക്കറ്റ് കെ വി മുഹമ്മദ്, അലി കാരുണ്യം,കെ അനസ്, ഉസ്മാൻ പന്താവൂർ, ജബ്ബാർ പള്ളിക്കര, ജബ്ബാർ അലംകോട് എന്നിവർ സംസാരിച്ചു.