• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

6 വർഷത്തെ നിയമപോരാട്ടം, 20 മാസത്തോളം നീണ്ട വിചാരണ; പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികളുടെ ശിക്ഷാവിധി ഇന്ന്

ckmnews by ckmnews
January 3, 2025
in UPDATES
A A
6 വർഷത്തെ നിയമപോരാട്ടം, 20 മാസത്തോളം നീണ്ട വിചാരണ; പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികളുടെ ശിക്ഷാവിധി ഇന്ന്
0
SHARES
104
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിധി പറയുന്നത്. കേസിലെ പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് മലയാളികളെ ഒന്നടങ്കം കണ്ണീരണിയിച്ച, സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി ഇന്ന് ശിക്ഷ വിധിക്കുന്നത്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ. മണികണ്‌ഠൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കുറ്റക്കാരിൽ ഏറിയ പങ്കും സിപിഎം നേതാക്കളും പ്രവർത്തകരുമാണ്. ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയത്.

ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങൾക്കു പുറമെ തെളിവു നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ നാലു പ്രതികൾക്കെതിരെ പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയത്.

പരമാവധി രണ്ടുവർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വിധി പറയുന്നതിനിടെ കോടതി പ്രതികളെ കേട്ടിരുന്നു. ശിക്ഷയിൽ ഇളവ് തേടി പ്രതികൾ പ്രാരാബ്ദങ്ങൾ പറഞ്ഞു. ബിരുദം പൂർത്തിയാക്കണമെന്നും പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചിരുന്നുവെന്നുമുളള ഏഴാം പ്രതി അശ്വന്റെയും വയോധികനാണെന്നും പ്രായമുളള അമ്മയെ നോക്കണമെന്നുമുളള മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്റെ അഭ്യർത്ഥനയും കോടതി കേട്ടു. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്

Related Posts

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ
UPDATES

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
164
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി
UPDATES

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
107
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി
UPDATES

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
79
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു
UPDATES

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
41
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
62
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
144
Next Post
പെരുമ്പടപ്പ്ഷോപ്പിങ് ഫെസ്റ്റിവൽ ‘PSF 2025’മാരത്തോണുംലോഗോ പ്രകാശനവും ഞായറാഴ്ച നടക്കും

പെരുമ്പടപ്പ്ഷോപ്പിങ് ഫെസ്റ്റിവൽ 'PSF 2025'മാരത്തോണുംലോഗോ പ്രകാശനവും ഞായറാഴ്ച നടക്കും

Recent News

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
164
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
107
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
79
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025