ചങ്ങരംകുളം:മൂക്കുതല പ്രദേശത്തുകാരുടെ രണ്ടാമത് ഒത്തുചേരൽ വർണ്ണാഭരമായ വിവിധ പരിപാടികളോടെ അബുദാബി കെഎഫ്സി പാർക്കിൽ നടന്നു.ഷാജിമോൻ സ്വാഗതം പറഞ്ഞ സംഗമത്തില്‍ ടിഎംഎ ഗഫൂർ അധ്യക്ഷത വഹിച്ചു.എഴുത്തുകാരനും ഡോക്യുമെന്റ് നിർമാതാവും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ബേബി മൂക്കുതല സംഗമം ഉദ്ഘാടനം ചെയ്തു.നിസാർ കെ എ ആമുഖ വിശദീകരണവും ഇജാസ് വിരളിപുറത്ത് കക്കുയി പ്രവാസി കൂട്ടായ്മയുടെ ഭാവി കാര്യങ്ങൾ അറിയിക്കുകയും ചെയ്തു.നൗഷാദ് കാഞ്ഞൂർ ആശംസകൾ നേര്‍ന്ന് സംസാരിച്ചു.എല്ലാ ഡിസംബറിലും ഈ സംഗമം സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.150 ഓളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു










