ചങ്ങരംകുളം:ചിയ്യാനൂർ ശ്രീ അഴീക്കുന്ന് മഹാവിഷ്ണു ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ധനശേഖരണാർത്ഥം നടത്തിയ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ചിയ്യാനൂര്‍ ചിറകുളത്തിന് സമീപത്ത് ഹാപ്പിനസ് പാര്‍ക്കില്‍ വച്ച് നടന്നു.ഭാരവാഹികളായ എം മണികണ്ഠൻ,അനീഷ് ഇഎം, ഉണ്ണിക്കുട്ടൻ ഇകെ, ഭാസ്കരൻ എംപി, ശിവൻ എ രതീഷ് കെഎം, ബിജു എംകെ,പി രാജൻ, ശിവൻ തുടങ്ങിയവര്‍ പങ്കെടുത്തു.സമ്മാനാര്‍ഹരായവര്‍ക്ക് സ്വര്‍ണ്ണ കോയിന്‍ ചടങ്ങില്‍ വിതരണം ചെയ്തു