യാക്കോബായ വിശ്വാസികൾ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു
ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ കുർബ്ബാന കഴിഞ്ഞ് നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ മാതൃദേവാലയത്തിൻ്റെ സെമിത്തേരിയിൽ പ്രവേശിച്ച് പൂർവ്വികരുടെ കല്ലറയിൽ പ്രാർത്ഥിക്കാനെത്തിയപ്പോഴാണ് ചാലിശേരി പോലീസ് ഭൂരിപക്ഷ വിശ്വാസികളെ പ്രധാന ഗെയ്റ്റിൽ തടഞ്ഞത്.എന്നാൽ ഞായറാഴ്ച സെമിത്തേരിയിലേക്ക് പോകുവാനെത്തിയപ്പോൾ പ്രധാന ഗെയ്റ്റ് ഓർത്തോഡോക്സ് വിഭാഗത്തിൻ്റെ ഒത്താശയോടെ പാലക്കാട് ജില്ല ഭരണകൂടം പോലീസിനെ ഉപയോഗിച്ച് വിശ്വാസികളെ തടയുകയാണെന്ന് യാക്കോബായ വിശ്വാസികൾ ആക്ഷേപം ഉന്നയിച്ചു
കഴിഞ്ഞ 15 ന് പ്രതിക്ഷേധിച്ച യാക്കോബായ വിശ്വാസികളോട് മൂന്ന് ദിവസത്തിനകം പരിഹാരം കണ്ടെത്താം എന്ന് നിർദ്ദേശിച്ചിരുന്നു 15 ദിവസം കഴിഞ്ഞും ഒരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് പള്ളി ഭരണസമിതി പറഞ്ഞു.പ്രവേശനത്തിന് ഒരു തീരുമാനം ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ്
സ്ത്രീകളും -കുട്ടികളും മുതിർന്നവരുമായി നൂറുകണക്കിന് വിശ്വാസികൾ മാതൃദേവാലയത്തിന് മുന്നിൽ ഇരുന്ന് മുദ്രവാക്യം വിളിച്ച് പ്രതിക്ഷേധം തുടങ്ങി.തുടർന്ന് ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേമരാജ് ഫോണിലൂടെ ബന്ധപ്പെട്ടു.ബുധനാഴ്ച ഇരുവിഭാഗവുമായി ചർച്ച നടത്താം എന്ന ധാരണയിൽ വിശ്വാസികൾ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു
തൃശൂർ ഭദ്രാസനത്തിൽ 2017 ലെ സുപ്രീം കോടതി വിധിക്ക് ശേഷം പാലക്കാട് ജില്ലയിലെ ചാലിശേരി , തൃശൂർ ഭദ്രാസനത്തിലെ ചേലക്കര ,മാന്ദാമംഗലം എന്നീ പള്ളികൾ ഉൾപ്പെടെ കേരളത്തിലെ 60 പള്ളികളാണ് പിടിച്ചെടുത്തത്.പിടിച്ചെടുത്ത പള്ളികളിലെ 59 ഇടങ്ങളിലും സെമിത്തേരിയിലേക്ക് പ്രവേശിച്ച് കല്ലറകളിൽ പ്രാർത്ഥിക്കുന്നതിന് വിശ്വാസികൾക്ക് തടസമില്ല .
എന്നാൽ ചാലിശേരിയിൽ മാത്രമാണ് ഓർത്തഡോക്സ് വിഭാഗം തടസ്സം സൃഷ്ടിക്കുന്നത്.59 പള്ളികളിലും എല്ലാവരും സെമിത്തേരിയിൽ പ്രവേശിക്കുകയും ചാലിശേരിയിൽ
സെമിത്തേരിയിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നത് നീതി നിക്ഷേധമാണെന്നും യാക്കോബായ വിശ്വാസികളെ തടയാൻ പാലക്കാട് ജില്ലാ ഭരണകൂടത്തിന്ന് ഹൈക്കോടതി,മറ്റു കീഴ് കോടതികളിൽ നിന്നു പോലും ഒരു നിർദ്ദേശവും ഇല്ല.കൂടാതെ ഡിസംബർ മൂന്നിന് സുപ്രീം കോടതി സെമിത്തേരിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനെതിരെ മാർഗ്ഗ നിർദ്ദേശവും നൽകിയിരുന്നു
മഹാ ഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികൾക്ക് നീതി നിക്ഷേധിക്കുകയാണെന്നും മരിച്ചു പോയ പൂർവ്വീകരുടെ കല്ലറകളിൽ പോയി പ്രാർത്ഥിക്കാൻ അനുവദിക്കാത്തത് നീതികരിക്കാൻ കഴിയില്ലെന്നും യാക്കോബായ വിഭാഗം ഇടവക വികാരി ഫാ.ബിജുമുങ്ങാംകുന്നേൽ ട്രസ്റ്റി സി.യു ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവർ പറഞ്ഞു.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി , ചീഫ് സെക്രട്ടറി , ഡിജിപി , ജില്ല കലക്ടർ എന്നിവർക്ക് പരാതിയും നൽകി.സഭ തർക്ക കേസിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി കേരള സർക്കാരിനോട് പഞ്ചായത്ത് ,വില്ലേജ് തലങ്ങളിൽ യാക്കോബായ -ഓർത്തോഡക്സ് വിഭാഗക്കരുടെ എണ്ണം എടുക്കുവാൻ നിർദ്ദേശിച്ചിരുന്നു ചാലിശേരിയിൽ മഹാഭൂരിപക്ഷം വരുന്ന 650 ഓളംകുടുംബങ്ങളെ ഒഴിവാക്കിയാണ് 15 ഓളം കുടുംബങ്ങൾക്ക് വേണ്ടി 2020 ആഗസ്റ്റ് 20 ന് പള്ളി പിടിച്ചെടുത്തത്.ചാലിശേരി എസ്. എച്ച്.ഒ ൻ്റ് നേതൃത്വത്തിൽ വൻ പോലീസും സ്ഥലത്ത് ഉണ്ടായിരുന്നു.