ചങ്ങരംകുളം:സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മഞ്ചേരിയിൽ വച്ച് നടന്ന മലപ്പുറം ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ കരസ്ഥമാക്കി മുഹമ്മദ് മിദ്‌ലാജ്.മൂക്കുതല ചേലക്കടവ് മുസ്തഫ റംല ദമ്പതികളുടെ മകനാണ്. എരമംഗലം വിന്നർ സ്പോർട്സ് സെന്ററിലാണ് കരാട്ടെ പരിശീലനം നടത്തുന്നത്.മൂക്കുതല ഹയര്‍ സെക്കണ്ടറി സ്കൂളിലെ 8 ആം ക്ലാസ് വിദ്യാർത്ഥിയാണ് ഈ മിടുക്കൻ. കഴിഞ്ഞ ചാമ്പ്യൻഷിപ്പിലെ സിൽവർ മെഡൽ ജേതാവ് കൂടിയാണ് മുഹമ്മദ് മിദ്‌ലാജ്.