ചങ്ങരംകുളം:ജനുവരി 12 13 തീയതികളിലായി പാണക്കാട് വെച്ച് സംഘടിപ്പിക്കുന്ന ജാമിഅ അൽ ഹിന്ദ് വാർഷിക മഹാസമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി ചങ്ങരം കുളത്ത് എടപ്പാൾ ഏരിയ മുജാഹിദ് സംഗമം സംഘടിപ്പിച്ചു.വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി ഉദ്ഘാടനം ചെയ്തു.എടപ്പാൾ ഏരിയ ചെയർമാൻ അബ്ദുറസാഖ് കൂറ്റനാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രധിനിധി ശരീഫ് കാര, അബ്ദുൽ ജലീൽ പള്ളിക്കര,അബ്ദുൽ മജീദ് മാറഞ്ചേരി,ഫഹദ് അൻസാരി താനാളൂർ,ഡോക്ടര്‍ അബ്ദുൽ മുഇസ്,അബ്ദുൽ മജീദ് മാറഞ്ചേരി, അബ്ദുൽ നാസ്സർ പാലപ്പെട്ടി എന്നിവർ സംസാരിച്ചു,നേർപദം വാരിക പ്രചാരണ പ്രവർത്തനങ്ങൾ,ജില്ലാ വിദ്യാർത്ഥി സമ്മേളനം, എന്നീ പരിപാടികൾക്ക് സംഗമം അന്തിമരൂപം നൽകി










