• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വരുന്നു, ‘കേരള ടോഡി’ എന്ന ബ്രാൻഡ്;​ സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ തെങ്ങുകൾ കള്ളുചെത്തിനു കൈമാറാൻ നീക്കം

ckmnews by ckmnews
December 30, 2024
in UPDATES
A A
വരുന്നു, ‘കേരള ടോഡി’ എന്ന ബ്രാൻഡ്;​ സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ തെങ്ങുകൾ കള്ളുചെത്തിനു കൈമാറാൻ നീക്കം
0
SHARES
113
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടെ കള്ളിന്റെ ഉൽപാദനം വർധിപ്പിക്കാൻ നീക്കം. ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളിലെ തെങ്ങുകൾ കൂടി കള്ളുചെത്തിനു കൈമാറാനാണ് ആലോചന.

പുതിയ സാഹചര്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ഫാമുകളിലെയും തെങ്ങുകൾ കള്ളുചെത്തിനു കൈമാറാനാണ് പദ്ധതി. പദ്ധതിക്കായുള്ള ശുപാർഉൾപ്പെ​ട്ട റിപ്പോർട്ട് എക്സൈസ് കമ്മിഷണറും നികുതി, ധന സെക്രട്ടറിമാരും അംഗങ്ങളായ ടോഡി ബോർഡ് സർക്കാരിനു നൽകിയിരിക്കുകയാണി​പ്പോൾ. ‘കേരള ടോഡി’ എന്ന ബ്രാൻഡിൽ വിൽപന നടത്താനാണ് തീരുമാനം. തോട്ടങ്ങളിൽ കള്ളുചെത്തു പ്രോത്സാഹിപ്പിക്കണമെന്ന മുൻ മദ്യനയത്തിലെ നിർദേശം നിലനിൽക്കുന്നതിനാൽ ഈ നിയമത്തന് തടസ്സമുണ്ടാവാനിടയില്ല. ഇതുവഴി പൊതുമേഖലാ സ്ഥാപനങ്ങൾക്കു വരുമാനവും ലഭിക്കുമെന്നത് നേട്ടമായി സർക്കാർ കാണുന്നു. ഇതിനാവശ്യമായ തൊഴിലാളികളെ ടോഡി ബോർഡ് നിയോഗിക്കും.

കണ്ണൂർ ആറളം ഫാമിലെ തെങ്ങിൻതോട്ടത്തിൽ കുറച്ചുഭാഗം ചെത്തിനു നൽകിയിരിക്കുകയാണ്. ചില പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള ചില തുരുത്തുകളിലും കള്ളുൽപാദനമുണ്ട്. ഈ രീതി വ്യാപകമാക്കാനാണു നീക്കം. ഈ സാഹചര്യത്തിൽ, പൊതുമേഖലയിൽ ലഭ്യമായ തെങ്ങുകളുടെ എണ്ണമെടുക്കാൻ ടോഡി ബോർഡ് കർഷകസംഘടനകളുടെ സഹായം തേടി. ഇതോടെ, തെങ്ങിൻകള്ള് കുപ്പിയിലടച്ചു വിൽക്കാൻ അനുവദിക്കണമെന്ന കാര്യവും റിപ്പോർട്ടിലുണ്ട്. ഈ നിർദേശം സർക്കാരിന്റെ പരിഗണനയിലുള്ള മദ്യനയത്തിൽ നേരത്തെയുണ്ട്. ജൈവരീതിയിൽ ആറ് മാസം വരെ കേടുകൂടാതെയിരിക്കുന്ന സാങ്കേതികവിദ്യയുമായി ചില സംരംഭകർ ബോർഡിനെ സമീപിച്ച സാഹചര്യത്തിൽ പദ്ധതി എളുപ്പമാണെന്നാണ് സർക്കാറിന്റെ ചിന്ത.

തുടക്കത്തിൽ ഷാപ്പുകളിലും ഉൽപാദനം വർധിച്ചാൽ റിസോർട്ട്, മാൾ എന്നിവിടങ്ങളിലും കള്ള് വിതരണം ചെയ്യാമെന്നാണ് കണക്ക് കൂട്ടൽ. പുതിയ നീക്കം നടപ്പിലാക്കാൻ കഴിഞ്ഞാൽ ഡ്രൈഡേയിൽ കള്ള് തോട്ടത്തിൽ ഒഴുക്കിക്കളയുന്നതും ഒഴിവാക്കാൻ കഴിയും. നിലവിൽ കള്ള് കുപ്പിയിലടച്ചു വിൽക്കാൻ നിയമ ഭേദഗതി വേണ്ടിവരും. പുതിയ മദ്യനയത്തിന്റെ കരടിലും നിർദേശമുള്ളതിനാൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ.

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
24
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍
UPDATES

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
308
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
162
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
19
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു
UPDATES

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
33
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല
UPDATES

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
213
Next Post
ചെ​റ​വ​ല്ലൂ​ർ തെ​ക്കേ​ക്കെ​ട്ട് കോ​ൾ പ​ട​വി​ൽ വി​ത്ത് വി​ത​ര​ണം വൈ​കു​ന്നു

ചെ​റ​വ​ല്ലൂ​ർ തെ​ക്കേ​ക്കെ​ട്ട് കോ​ൾ പ​ട​വി​ൽ വി​ത്ത് വി​ത​ര​ണം വൈ​കു​ന്നു

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
24
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
308
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
162
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025