അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവുമായ ജിമ്മി കാർട്ടർ അന്തരിച്ചു. 100 വയസ്സായിരുന്നു.മരണകാരണം വ്യക്തമല്ല. അർബുദം ബാധിച്ചെങ്കിലും പിന്നീട് അതിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയ വ്യക്തിയാണ് അദ്ദേഹം.അമേരിക്കയുടെ 39-ാം പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ. 1977 മുതൽ 1981വരെയായിരുന്നു അദ്ദേഹം രാജ്യം ഭരിച്ചത്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനം വഹിച്ച ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന വ്യക്തി കൂടിയാണ് ജിമ്മി കാർട്ടർ.1978 ൽ നടപ്പിലാക്കിയ ക്യാമ്പ് ഡേവിഡ് ഉടമ്പടിയും അദ്ദേഹത്തിൻ്റെ ഭരണകാലത്ത് എടുത്ത് പറയേണ്ട നേട്ടങ്ങളിൽ ഒന്നാണ്. 2002ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകി ലോകം അദ്ദേഹത്തെ ആദരിച്ചു.1978 ല്‍ ജിമ്മി കാര്‍ട്ടര്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.പ്രസിഡന്‍റ് പദവി ഒഴിഞ്ഞശേഷം മനുഷ്യാവകാശ പ്രവര്‍ത്തിച്ചിട്ടുണ്ട്.