പൊന്നാനി:വാഗമണ്ണിലേക്ക് വിനോദയാത്ര പോയി തിരിച്ച് വന്നിരുന്ന ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.കൊണ്ടോട്ടി സ്വദേശി കർളികാടൻ മുജീബ് മകൾ ഫാത്തിമ ഹിബ(17)യാണ് മരിച്ചത്.
പൊന്നാനി ചാവക്കാട് ദേശീയ പാതയിൽ വെളിയംകോട് ബീവിപ്പടി പാലത്തിന് മുകളിലാണ് ഇന്ന് പുലർച്ചെ 3:45 ഓടെ അപകടം ഉണ്ടായത്.കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്സാം ഹയർ സെക്കൻഡറി മദ്രസയിൽ നിന്നും വാഗമണ്ണിലേക്ക് ടൂർ പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ടുറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് റോഡിൻ്റെ സൈഡ് മതിലിലുള്ള സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിക്കുകയായിരിന്നു.
ഗുരുതരമായി പരിക്കേറ്റ കൊണ്ടോട്ടി സ്വദേശിനി കക്കാട്ടായിൽ വീട്ടിൽ സിദ്ധീഖ് മകൾ ഫിദഹന്ന(12)യെ കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.അപകട സമയത്ത് 40 ഓളം കുട്ടികളാണ് ബസ്സില്‍ ഉണ്ടായിരുന്നത്
മരിച്ച ഹിബയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും











