• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പ്രവാസിയായ വാച്ച്‌മാന് കോടികളുടെ സമ്മാനം, ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണയും ഭാഗ്യം ഇന്ത്യക്കാരനൊപ്പം

ckmnews by ckmnews
December 29, 2024
in UPDATES
A A
പ്രവാസിയായ വാച്ച്‌മാന് കോടികളുടെ സമ്മാനം, ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണയും ഭാഗ്യം ഇന്ത്യക്കാരനൊപ്പം
0
SHARES
879
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണയും ഭാഗ്യം കടാക്ഷിച്ചത് ഇന്ത്യക്കാരനെ. ബിഗ് ടിക്കറ്റിന്റെ മില്യണർ ഇലക്‌ട്രോണിക് നറുക്കെടുപ്പിലാണ് ഇന്ത്യക്കാരന് കോടികളുടെ സമ്മാനമടിച്ചത്. ഹൈദരാബാദ് സ്വദേശി നാമ്പള്ളി രാജമല്ലയ്യ (60) ആണ് ആ ഭാഗ്യവാൻ. കഴിഞ്ഞ 30 വർഷമായി പ്രവാസജീവിതം നയിക്കുന്നയാളാണ് രാജമല്ലയ്യ. ഒരു മില്യൺ ദിർഹം (രണ്ട് കോടിയിലധികം രൂപ) ആണ് യുഎഇയിൽ വാച്ച്‌മാനായി ജോലി ചെയ്യുന്ന രാജമല്ലയ്യക്ക് സമ്മാനമായി ലഭിക്കുന്നത്. ബിഗ് ടിക്കറ്റിന്റെ 270ാം നറുക്കെടുപ്പിലാണ് 60കാരനെ തേടി ഭാഗ്യമെത്തിയത്. 406835 എന്ന നമ്പറിലെ ടിക്കറ്റാണ് അദ്ദേഹത്തെ സമ്മാനത്തിന് അർഹനാക്കിയത്.

നാല് വർഷം മുൻപ് സുഹൃത്തുക്കൾ പറഞ്ഞാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനെക്കുറിച്ച് അറിഞ്ഞതെന്ന് രാജമല്ലയ്യ പറഞ്ഞു. തുടർന്ന് ശമ്പളത്തിൽ നിന്ന് മിച്ചം പിടിക്കുന്ന പൈസയിൽ നിന്ന് ടിക്കറ്റ് എടുക്കാൻ ആരംഭിച്ചു. ഇത്തവണ 20 സുഹൃത്തുക്കൾ ചേർന്നാണ് ടിക്കറ്റ് എടുത്തത്. എല്ലാവരുമായി സമ്മാനത്തുക പങ്കിടുമെന്നും ഇനിയും ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജമല്ലയ്യയുടെ ഭാര്യ നാട്ടിലാണുള്ളത്. മക്കൾ യുഎഇയിലുണ്ട്. സമ്മാനത്തുക ഉപയോഗിച്ച് കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുമെന്നും അദ്ദേഹം പങ്കുവച്ചു.

ഡിസംബർ ആദ്യവാരം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയായ പ്രവാസി ഒന്നാം സമ്മാനത്തിന് അർഹനായിരുന്നു. ഷാർജയിൽ സെയിൽസ്‌പേഴ്‌സണായി ജോലി ചെയ്യുന്ന അരവിന്ദ് അപ്പുക്കുട്ടനെ തേടിയാണ് കോടികളുടെ ജാക്ക്‌പോട്ട് എത്തിയത്. 25 മില്യൺ ദിർഹം (57 കോടിയിലധികം രൂപ) ആണ് അരവിന്ദിന് സമ്മാനമായി ലഭിച്ചത്.

Related Posts

തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍’ചിയ്യാനൂര്‍ എഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
UPDATES

തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍’ചിയ്യാനൂര്‍ എഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

June 2, 2026
27
ചങ്ങരംകുളത്ത് ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി ആയിരുന്ന നിഷാദ് ചികിത്സയില്‍ ഇരിക്കെ മരിച്ചു
UPDATES

ചങ്ങരംകുളത്ത് ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി ആയിരുന്ന നിഷാദ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

June 1, 2026
329
കാഞ്ഞിരമുക്ക് സ്വദേശി പരേതനായ കൊലക്കാട്ട് അലിബാവ മകൻ ഷരീഫ് നിര്യാതനായി
UPDATES

കാഞ്ഞിരമുക്ക് സ്വദേശി പരേതനായ കൊലക്കാട്ട് അലിബാവ മകൻ ഷരീഫ് നിര്യാതനായി

June 1, 2026
63
അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍
UPDATES

അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍

June 1, 2026
51
‘ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട; ഉദ്ഘാടനം ചൊവ്വാഴ്ച
UPDATES

‘ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട; ഉദ്ഘാടനം ചൊവ്വാഴ്ച

June 1, 2026
83
ജീവന്റെ വെളിച്ചമായി അര്‍ജുന്‍; വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും
UPDATES

ജീവന്റെ വെളിച്ചമായി അര്‍ജുന്‍; വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും

June 1, 2026
83
Next Post
കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎക്ക് ഗുരുതര പരുക്ക്

കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎക്ക് ഗുരുതര പരുക്ക്

Recent News

തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍’ചിയ്യാനൂര്‍ എഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍’ചിയ്യാനൂര്‍ എഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

June 2, 2026
27
ചങ്ങരംകുളത്ത് ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി ആയിരുന്ന നിഷാദ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

ചങ്ങരംകുളത്ത് ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി ആയിരുന്ന നിഷാദ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

June 1, 2026
329
കാഞ്ഞിരമുക്ക് സ്വദേശി പരേതനായ കൊലക്കാട്ട് അലിബാവ മകൻ ഷരീഫ് നിര്യാതനായി

കാഞ്ഞിരമുക്ക് സ്വദേശി പരേതനായ കൊലക്കാട്ട് അലിബാവ മകൻ ഷരീഫ് നിര്യാതനായി

June 1, 2026
63
ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം  അനുവദിക്കണം :എംഎൽഎ ക്ക് നിവേദനം

ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം അനുവദിക്കണം :എംഎൽഎ ക്ക് നിവേദനം

June 1, 2026
110
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025