• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എം ടി വാസുദേവൻ നായർക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഡിസംബര്‍ 31ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ckmnews by ckmnews
December 29, 2024
in UPDATES
A A
എം ടി വാസുദേവൻ നായർക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഡിസംബര്‍ 31ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
0
SHARES
42
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്തരിച്ച എഴുത്തുകാരനും സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവന്‍ നായര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഡിസംബര്‍ 31ന്. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഡിസംബര്‍ 31 ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എംപിമാരായ ശശി തരൂര്‍, എ.എ. റഹീം, ആന്റണി രാജു എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, കൗണ്‍സിലര്‍ രാഖി രവികുമാര്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡേ, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ പങ്കെടുക്കും.

എന്‍.എസ്. മാധവന്‍, ശ്രീകുമാരന്‍ തമ്പി, ഷാജി എന്‍. കരുണ്‍, കെ. ജയകുമാര്‍, വി. മധുസൂദനന്‍ നായര്‍, പ്രേംകുമാര്‍, എം. ജയചന്ദ്രന്‍, ജി. വേണുഗോപാല്‍, ഗൗതമി, മേനക സുരേഷ്, ജലജ, മധുപാല്‍, വേണു ഐ.എസ്.സി., മുരുകന്‍ കാട്ടാക്കട, അശോകന്‍ ചരുവില്‍, ജോസ് പനച്ചിപ്പുറം, സുഭാഷ് ചന്ദ്രന്‍, ആര്‍.എസ്. ബാബു, വി.എസ്. രാജേഷ് തുടങ്ങിയവര്‍ എം.ടിയെ അനുസ്മരിക്കും.

എം.ടിയുടെ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി പിന്നണി ഗായകന്‍ രവിശങ്കര്‍ നയിക്കുന്ന സംഗീതാര്‍ച്ചന, എം.ടിയുടെ സാഹിത്യകൃതികള്‍, തിരക്കഥകള്‍ എന്നിവ ഉള്‍പ്പെടുന്ന പുസ്തകപ്രദര്‍ശനം, എം.ടിയുടെ ചലച്ചിത്രജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോപ്രദര്‍ശനം, മികച്ച സിനിമയ്ക്കുള്ള 1973ലെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ‘നിര്‍മ്മാല്യ’ത്തിന്റെ പ്രദര്‍ശനം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. ചടങ്ങിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം.ടി ഡിസംബർ 25 ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്തരിച്ചത്. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മാവൂർ റോഡിലെ സ്മൃതിപദം ശ്മശാനത്തിലാണ് അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകൾ നടന്നത്.

Related Posts

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം
UPDATES

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

September 2, 2026
14
സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി
UPDATES

സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

September 2, 2026
32
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
UPDATES

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

September 2, 2026
26
കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം
UPDATES

കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

September 2, 2026
73
ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വയോധികരായ സഹോദരിമാർ മരിച്ചു
UPDATES

ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വയോധികരായ സഹോദരിമാർ മരിച്ചു

September 2, 2026
61
സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
UPDATES

സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

September 2, 2026
203
Next Post
15കാരിയെ തട്ടിക്കൊണ്ടുപോയി? മൂന്നര മണിക്കൂറിന് ശേഷം രക്ഷപ്പെട്ടെന്ന മൊഴിയിൽ പൊലീസിന് സംശയം

15കാരിയെ തട്ടിക്കൊണ്ടുപോയി? മൂന്നര മണിക്കൂറിന് ശേഷം രക്ഷപ്പെട്ടെന്ന മൊഴിയിൽ പൊലീസിന് സംശയം

Recent News

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

September 2, 2026
14
സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

September 2, 2026
32
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

September 2, 2026
26
കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

September 2, 2026
73
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025