എരമംഗലം :കുണ്ടുകടവ് – ഗുരുവായൂർ റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് വെളിയങ്കോട് മണ്ഡലം യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ എരമംഗലത്ത് ‘ശയനപ്രതിഷേധ’ സമരം സംഘടിപ്പിച്ചു.സമരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി റംഷാദ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് ആദർശ് കെ ധരൻ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി കെ.പി റാസിൽ , വിനു എരമംഗലം, ഷിബു കളത്തിപറമ്പിൽ,ദിൻഷാദ് എം എ രജിലേഷ് കരുമത്തിൽ, കെ.വി ബാജി കോൺഗ്രസ്സ് നേതാക്കളായ ഷംസു ചന്ദനത്ത്,വികെഎം അശറഫ് ,ഷുക്കൂർ മങ്ങലതായിൽ എന്നിവർ നേതൃത്വം നൽകി







