• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വാഹന വിൽപ്പനക്കാരനെ തട്ടിക്കൊണ്ടുപോയി 5.5 ലക്ഷം തട്ടി; 3 പേർ അറസ്റ്റിൽ

ckmnews by ckmnews
December 29, 2024
in UPDATES
A A
വാഹന വിൽപ്പനക്കാരനെ തട്ടിക്കൊണ്ടുപോയി 5.5 ലക്ഷം തട്ടി; 3 പേർ അറസ്റ്റിൽ
0
SHARES
103
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മഞ്ചേരി വാഹന വിൽപ്പനക്കാരനെ തട്ടിക്കൊണ്ടുപോയി അഞ്ചര ലക്ഷം രൂപയും ഫോണും തട്ടിയെടുത്ത കേസിൽ മൂന്നുപേരെ മഞ്ചേരി പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം സ്വദേശികളായ സാം, അരവിന്ദ്, സിജോ എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരെകൂടി പിടികൂടാനുണ്ട്. പയ്യനാട് വടക്കാങ്ങര സ്വദേശി മുഹമ്മദ് ഹാസിഫിനെ (48)യാണ്‌ കഴിഞ്ഞ 13ന്‌ മഞ്ചേരി വായപ്പാറപ്പടിയിൽനിന്ന്‌ തട്ടിക്കൊണ്ടുപോയത്‌. സാമൂഹ്യമാധ്യമത്തിലെ പരസ്യം കണ്ട്‌ കാർ വാങ്ങാനെന്ന പേരിലാണ്‌ മൂന്നംഗ സംഘം മഞ്ചേരിയിൽ എത്തിയത്. തുടർന്ന്‌ വായപ്പാറപ്പടിയിൽനിന്ന്‌ ഹാസിഫിനെ കാറിൽകയറ്റി മലപ്പുറം ഭാഗത്തേക്ക് പോയി. ഇടയ്ക്കുവച്ച്‌ രണ്ടുപേർകൂടി കയറി. ഇരുമ്പുഴിയിലെത്തിയപ്പോൾ കാറിലുണ്ടായിരുന്ന ഒരാൾ സൈബർ സെൽ എസ്ഐ ആണെന്നും സാം, അരവിന്ദ്, സാബു എന്നിവർക്ക് 30 ലക്ഷം രൂപയുടെ കള്ളനോട്ട് കൈമാറിയത് നീയല്ലേയെന്നും ചോദിച്ചു. ഇതിനിടെ കാറിൽവച്ച് ഹാസിഫിന്റെ പഴ്സ്, ഫോൺ, വാച്ച് എന്നിവ തട്ടിയെടുത്തു. വാഗമണ്ണിലെ റിസോർട്ടിൽ എത്തിച്ച് മർദിച്ചു. എടിഎം കാർഡും പിൻ നമ്പറും കൈക്കലാക്കി അഞ്ചര ലക്ഷം രൂപ പിൻവലിച്ചു. നാട്ടിലെ സുഹൃത്ത് സുനീറിനെ വിളിച്ച് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഈ സമയം വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വൈക്കത്തുനിന്നാണ് ഹാസിഫുമായി പ്രതികളെ പിടികൂടിയത്. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി

Related Posts

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം
UPDATES

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

September 2, 2026
14
സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി
UPDATES

സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

September 2, 2026
31
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
UPDATES

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

September 2, 2026
25
കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം
UPDATES

കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

September 2, 2026
72
ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വയോധികരായ സഹോദരിമാർ മരിച്ചു
UPDATES

ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വയോധികരായ സഹോദരിമാർ മരിച്ചു

September 2, 2026
59
സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
UPDATES

സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

September 2, 2026
202
Next Post
വീണ്ടും കാട്ടാന ആക്രമണം; പശുവിനെ  അഴിക്കാൻ  പോയ 22കാരന് ദാരുണാന്ത്യം

വീണ്ടും കാട്ടാന ആക്രമണം; പശുവിനെ  അഴിക്കാൻ  പോയ 22കാരന് ദാരുണാന്ത്യം

Recent News

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

September 2, 2026
14
സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

September 2, 2026
31
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

September 2, 2026
25
കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

September 2, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025