ചങ്ങരംകുളം:എടപ്പാള്‍ ആശുപത്രിയുടെ മുപ്പത്തി അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച റിയാസ് ഡോക്ടര്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ചങ്ങരംകുളം സണ്‍റൈസ് ഹോസ്പിറ്റല്‍ ജേതാക്കളായി.ഫൈനലില്‍ പെരിന്തല്‍മണ്ണ മൗലാനയെ തോല്‍പിച്ചാണ് സണ്‍റൈസ് ഒന്നാമത് എത്തിയത്.16 ഓളം പ്രമുഖ ഹോസ്പിറ്റല്‍ ടീമുകള്‍ പങ്കെടുത്ത മത്സരത്തിലാണ് സണ്‍റൈസ് വിജയകിരീടം ചൂടിയത്.15000 രൂപയും ട്രോഫിയും ടീം അംഗങ്ങള്‍ ഏറ്റുവാങ്ങി.ചങ്ങരംകുളം സിഐ ഷൈന്‍,ഡോക്ടര്‍ ഗോപിനാഥന്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു.സണ്‍റൈസ് ഹോസ്പിറ്റല്‍ പിആര്‍ഒ സനോജ് മികച്ച കളിക്കാരനുള്ള ട്രോഫിയും കരസ്ഥമാക്കി.








