തൃത്താല : എം ടിയുടെ നാടായ കൂടല്ലൂരിൽ എം ടി അനുസ്മരണം സംഘടിപ്പിച്ചു.കൂടല്ലൂർ കൂട്ടക്കടവ് സെൻററിൽ നടന്ന അനുശോചന യോഗത്തിൽ ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമദ് അദ്ധ്യക്ഷത വഹിച്ചു. പി. മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി പി റജീന,വി.ടി.ബൽറാം, സി.വി ബാലചന്ദ്രൻ മാസ്റ്റർ,കെ.പി.മുഹമ്മദ് എന്നിവർ എം.ടി അനുസ്മരണ പ്രഭാഷണം നടത്തി.കൂടല്ലൂർ ഗ്രാമത്തെ തൻ്റെ ഹൃദയത്തിലും എഴുത്തിലും ചേർത്ത് പിടിച്ച് ഉയരങ്ങൾ കീഴടക്കിയ കൂടല്ലൂർക്കാരനായ എഴുത്തുകാരൻ ഇന്ന് ചരിത്രത്തിൻ്റെ ഭാഗമായി മാറി. അദ്ദേഹത്തിൻ്റെ വിയോഗം ഈ നാടിനും മലയാള നാടിനും സാഹിത്യത്തിനും തീരാനഷ്ടമാണെന്ന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത പി. മമ്മിക്കുട്ടി എംഎൽഎ പറഞു.സമഗ്രാഥിപത്യത്തെകുറിച്ച് ജനാധിപത്യ പക്ഷത്ത് നിന്ന് കൊണ്ട് ഒരു സാഹിത്യ പ്രവർത്തകൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തിരുത്തലിൻ്റെ രൂപത്തിൽ വിരൽ ചൂണ്ടാൻ ഇന്ന് മലയാള സാഹിത്യത്തിൽ ഒരാൾക്ക് കഴിയുമെങ്കിൽ അത് എം.ടിക്ക് മാത്രമായിരുന്നു എന്നത് കൊണ്ടാണ് എം ടി യുടെ വിയോഗം ഒരു സാമൂഹ്യ നഷ്ടമായി മാറുന്നതെന്ന് കെ പി സി സി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം പറഞ്ഞു. അനുസ്മരണ സദസ്സിൽ ഹമീദ് തത്താത്ത് സ്വാഗതവും വാർഡ് മെമ്പർ സജിത നന്ദിയും പറഞ്ഞു. ടി. സ്വാലിഹ്, പി.ബാലകൃഷ്ണൻ, കെ.സലിം ,മജീദ്, സുര, പി എം മുജീബ്, ലത്തീഫ് കൂടല്ലൂർ എസ്.എം അൻവർ, റസാക്ക് കൂടല്ലൂർ എന്നിവർ പങ്കെടുത്തു.