• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മൂക്കില്‍ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിയുടെ കാഴ്ച നഷ്ടമായി; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി

ckmnews by ckmnews
December 28, 2024
in UPDATES
A A
മൂക്കില്‍ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിയുടെ കാഴ്ച നഷ്ടമായി; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി
0
SHARES
253
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. അഞ്ചരക്കണ്ടി മായമാങ്കണ്ടി രസ്ന (30) യാണ് മൂക്കിന്റെ ദശവളർച്ചയ്ക്ക് ശസ്ത്രക്രിയ ചെയ്തപ്പോൾ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയത്.ഒക്ടോബർ 24-നായിരുന്നു ശസ്ത്രക്രിയ. മൂന്നുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കുശേഷമാണ് കാഴ്ച നഷ്ടപ്പെട്ടതെന്ന് രസ്നയുടെ ഭർത്താവ് കെ.ഷജിലും സഹോദരൻ ടി.വി.ശ്രീജിത്തും പത്രസമ്മേളനത്തിൽ പറഞ്ഞു. അപ്പോൾത്തന്നെ രസ്ന ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നീർക്കെട്ട് കൊണ്ടാണെന്നും രണ്ടുദിവസം കൊണ്ട് ശരിയാകുമെന്നും പറഞ്ഞു. വലതുകണ്ണും അതിന്റെ ചുറ്റും ചുവന്നുതുടുത്തതോടെ ഡോക്ടർമാർ നേത്രരോഗ വിദഗ്ധരെ കാണാൻ നിർദേശിച്ചതായും ഷജിൽ പറഞ്ഞു.കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്പിന് ശസ്ത്രക്രിയാസമയത്ത് ക്ഷതമേറ്റ് രക്തപ്രവാഹം തടസ്സപ്പെട്ടതായാണ് നേത്രചികിത്സാ വിദഗ്ധർ പറഞ്ഞത്. ഉടനെ ചികിത്സ നൽകണമെന്നും നിർദേശിച്ചു. വീണ്ടും മെഡിക്കൽ കോളേജിലെത്തിയപ്പോൾ രക്തം കട്ട പിടിച്ചത് അലിയിക്കാൻ കുത്തിവെപ്പെടുത്തു. രണ്ടാഴ്ചകൊണ്ട് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് പറഞ്ഞത്. പിറ്റേന്ന് രാത്രിയായിട്ടും മാറ്റമില്ലാതായതോടെ ഡിസ്ചാർജ് ചെയ്ത് കോയമ്പത്തൂർ അരവിന്ദ് കണ്ണാസ്പത്രിയിലെത്തി പരിശോധിച്ചു. അപ്പോഴാണ് വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. ചികിത്സിച്ച് പഴയ രൂപത്തിലാക്കാൻ കഴിയില്ലെന്നും വലതുമൂക്കിന്റെ വശത്തേക്കുള്ള കണ്ണിന്റെ ചലനശേഷി നഷ്ടപ്പെട്ടതായും കണ്ടെത്തി.കണ്ണൂർ സർവകലാശാല താവക്കര കാംപസിലെ അക്ഷയ കേന്ദ്രത്തിൽ ജീവനക്കാരിയായിരുന്ന രസ്നയ്ക്ക് കാഴ്ച നഷ്ടമായതോടെ ജോലി ചെയ്യാനാകാത്ത സാഹചര്യമാണെന്ന് സഹോദരൻ ശ്രീജിത്ത് പറഞ്ഞു. ഇക്കാര്യത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബന്ധുക്കൾ പറഞ്ഞു. രസ്നയുടെ അച്ഛൻ രാജൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം എം.രമേശൻ, സി.പി.എം. ഏരിയാ കമ്മിറ്റിയംഗം കെ.രജിൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. മൂക്കിലെ ശസ്ത്രക്രിയ കണ്ണിനെ ബാധിക്കാൻ സാധ്യതയില്ലെന്നാണ് നേത്രരോഗ വിദഗ്ധരുമായും മറ്റും നടത്തിയ അന്വേഷണത്തിൽ മനസ്സിലായതെന്ന് മെഡിക്കൽ കോളേജ് ജനറൽ മാനേജർ ഡോ. സാജിദ് ഒമർ പറഞ്ഞു. ഡി.എം.ഒ. ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പ് അധികൃതരെ സമീപിച്ച് ഇക്കാര്യത്തിൽ പരിശോധന ആവശ്യപ്പെടാൻ നേരത്തേതന്നെ പരാതിക്കാരോട് പറഞ്ഞിരുന്നു. തെറ്റുപറ്റിയതായി കണ്ടെത്തിയാൽ തുടർനടപടിക്ക് തയ്യാറാണെന്നും വ്യക്തമാക്കിയതാണ്. തെറ്റുപറ്റിയില്ലെങ്കിലും സഹായിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Related Posts

ചങ്ങരംകുളം ചെറവല്ലൂരില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
UPDATES

ചങ്ങരംകുളം ചെറവല്ലൂരില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

September 25, 2026
1.4k
മലപ്പുറത്ത് അഞ്ചു മാസം പ്രായമായ പെണ്‍കുട്ടി തീ പൊള്ളലേറ്റു മരിച്ചു
UPDATES

മലപ്പുറത്ത് അഞ്ചു മാസം പ്രായമായ പെണ്‍കുട്ടി തീ പൊള്ളലേറ്റു മരിച്ചു

September 25, 2026
231
പാവിട്ടപ്പുറം അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ വാക്കത്തോണും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി
UPDATES

പാവിട്ടപ്പുറം അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ വാക്കത്തോണും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി

September 25, 2026
56
ചങ്ങരംകുളം പള്ളിക്കര വക്കാട്ടുപറമ്പിൽ താമസിക്കുന്നമെച്ചിനാത്ത് വളപ്പിൽ ജമാൽ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വക്കാട്ടുപറമ്പിൽ താമസിക്കുന്നമെച്ചിനാത്ത് വളപ്പിൽ ജമാൽ നിര്യാതനായി

September 25, 2026
473
ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും
UPDATES

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും

September 24, 2026
136
വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
UPDATES

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

September 24, 2026
46
Next Post
‘ആ നടി ഞാനല്ല’, ലൈംഗിക ആരോപണ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തലുമായി ഗൗരി ഉണ്ണിമായ

'ആ നടി ഞാനല്ല', ലൈംഗിക ആരോപണ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തലുമായി ഗൗരി ഉണ്ണിമായ

Recent News

ബോട്ട് അപകടത്തിൽ തൊഴിലാളികളെ രക്ഷിച്ച മത്സ്യതൊഴിലാളികൾക്ക് കോസ്റ്റൽ പോലീസിന്റെ ആദരം

ബോട്ട് അപകടത്തിൽ തൊഴിലാളികളെ രക്ഷിച്ച മത്സ്യതൊഴിലാളികൾക്ക് കോസ്റ്റൽ പോലീസിന്റെ ആദരം

September 25, 2026
18
സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു

സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു

September 25, 2026
233
പൊന്നാനിയിൽ മൂന്ന് ഗ്രാം എംഡിഎംഎ ആയി ഓട്ടോ ഡ്രൈവർ പൊന്നാനി പോലീസ് പിടിയിൽ

പൊന്നാനിയിൽ മൂന്ന് ഗ്രാം എംഡിഎംഎ ആയി ഓട്ടോ ഡ്രൈവർ പൊന്നാനി പോലീസ് പിടിയിൽ

September 25, 2026
147
സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

September 25, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025