• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കണ്ണീര് തോരാതെ നരണിപ്പുഴ..6 കുരുന്നുകളുടെ ജീവനെടുത്ത നരണിപ്പുഴ തോണിദുരന്തത്തിന് ഏഴ് വര്‍ഷം..

ckmnews by ckmnews
December 25, 2024
in UPDATES
A A
കണ്ണീര് തോരാതെ നരണിപ്പുഴ..6 കുരുന്നുകളുടെ ജീവനെടുത്ത നരണിപ്പുഴ തോണിദുരന്തത്തിന് ഏഴ് വര്‍ഷം..
0
SHARES
892
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അന്ന് ഇത് പോലൊരു ക്രിസ്തുമസ് ദിനത്തലാണ് കളിച്ചും ചിരിച്ചും തോണി യാത്രക്കിറങ്ങിയ ആറ് കുരുന്നുകളുടെ ജീവൻ നരണിപ്പുഴ കവർന്നെടുത്തത്.നരണിപ്പുഴയെ കണ്ണീരിലാക്കിയ ആ മഹാദുരന്തത്തിന് ഇന്ന് 7 വർഷം തികയുകയാണ്.

തോരാത്ത കണ്ണീരുമായി നരണിപ്പുഴ നിവാസികൾ ഇപ്പോഴും നടുക്കുന്ന ഓർമകളെ മറക്കാൻ ശ്രമിക്കുകയാണ്. 2017 ൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഒരുമിച്ച് കൂടിയവരായിരുന്നു ജീവിതത്തിന്റെ കാണാക്കയത്തിലേക്കും ഒരുമിച്ച് യാത്രയായത്. അവധിക്ക് വേലായുധന്റെ വീട്ടിലെത്തിയ ബന്ധുക്കളുടെ മക്കൾക്ക് തങ്ങളുടെ പ്രദേശത്തെ നരണിപ്പുഴ തോണിയിലൊന്ന് ചുറ്റിക്കാണണം എന്നാവശ്യപ്പെട്ടപ്പോൾ ചെറുപ്പം മുതൽ നരണിപ്പുഴയെ തൊട്ടുതലോടിയുറങ്ങുന്ന വേലായുധൻ മക്കളുടെ ആഗ്രഹങ്ങൾക്ക് എതിര് നിന്നില്ല. തോണിയെടുത്ത് വിരുന്നെത്തിയ മക്കളുമൊത്ത് ഒരു ഉല്ലാസ യാത്ര, ശാന്തമൊ യുറങ്ങുന്ന കായലിൽ സ്ഥിരമായി തോണി കുത്തി പോവുന്ന വേലായുധൻ മക്കളുമായി തോണി തുഴഞ്ഞ് തുടങ്ങിയപ്പോൾ കരയിലിരുന്നു ബന്ധുക്കൾ എല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു. കരയിൽ നിന്നും പത്ത് മീറ്റർ തോണിയകന്നതോടെ തോണിയൊന്ന് ആടിക്കളിച്ചു. സമീപത്ത് തോണി തുഴഞ്ഞിരുന്ന പ്രായം ചെന്ന ഒരാൾ തോണി തിരിക്കാൻ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.പൊടുന്നനെ തോണി ഒന്നുകൂടെ ആടിയുലഞ്ഞു. പേടിച്ച കുട്ടികൾ ഒരു ഭാഗത്തേക്ക് കൂട്ടം കൂടിയെന്നാണ് നിഗമനം. പിന്നെ സംഭവിച്ചതെല്ലാം പെട്ടന്നായിരുന്നു. തോണി തല കീഴായി മറിഞ്ഞു. അപകടത്തിൽ പെട്ടവരെല്ലാം നന്നായി നീന്തൽ വശമുള്ളവരായിരുന്നെങ്കിലും കുട്ടികൾ പരസ്പരം കെട്ടിപ്പിടിച്ചതോടെ ആർക്കും രക്ഷപെടാൻ കഴിയാതെയായി. ചതുപ്പ് നിറഞ്ഞ ഭാഗത്ത് തോണി മറിയുന്നതും കുട്ടികൾ മുങ്ങി താഴുന്നതും കണ്ട് രക്ഷിതാക്കളും ബന്ധുക്കളും കരയിലിരുന്ന് അലമുറയിടുന്നുണ്ടായിരുന്നു. സംഭവം കണ്ട ഒരാൾ അദ്ധേഹം തുഴഞ്ഞിരുന്ന തോണിയുമായി സംഭവ സ്ഥലത്തേക്ക് പാഞ്ഞു. എല്ലാവരും കൂടി തോണിയിൽ പിടിച്ചതോടെ അതും മറിഞ്ഞു. അതോടെ പലരും വെള്ളത്തിലേക്ക് താഴ്ന്നു തുടങ്ങിയിരുന്നു. ഇതിനിടെ ചെറിയ കമ്പിൽ പിടിച്ച് ഒരു കുട്ടി ജീവൻ നിലനിർത്തി. മറ്റൊരു തോണിയെത്തി മുങ്ങിതാണവരെ കരക്കെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും പലരും കായലിൽ ജീവന് വേണ്ടി പിടഞ്ഞ് ആഴങ്ങളിലേക്ക് മറഞ്ഞിരുന്നു. തനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും മരണക്കയത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാനാവാതിരുന്നത് വേലായുധനെ ഇന്നും മാനസികമായി തളർത്തിയിരിക്കുകയാണ്. അപകടം അറിഞ്ഞയുടനെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും നരണിപ്പുഴ കൊടപ്പുള്ളി കടുക്കുഴി കായലിന് ഒഴുക്കും ആഴവും കൂടിയതിനാൽ രക്ഷാപ്രവർത്തനം തടസമായി. ആശുപത്രിയിലെത്തുമ്പോഴേക്കും ഇവരുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ നരണിപ്പുഴ ഇന്നും ഒന്നും അറിയാത്തവനെ പോലെ ശാന്തനായി ഒഴുകുന്നു

Related Posts

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
UPDATES

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
42
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.
UPDATES

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
20
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
554
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
UPDATES

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

October 3, 2026
367
ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
456
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
Next Post
ലഹരി ഉപയോഗം പൊലീസിൽ അറിയിച്ചതിന്റെ വൈരാഗ്യം;വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ലഹരി ഉപയോഗം പൊലീസിൽ അറിയിച്ചതിന്റെ വൈരാഗ്യം;വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

Recent News

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
1
കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ

കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ

October 3, 2026
63
നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു

നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു

October 3, 2026
14
ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

October 3, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025