ചങ്ങരംകുളം:കെ എൻ എം മർക്കുസുദ്ദഅവ
ചങ്ങരംകുളം ഏരിയ കമ്മിറ്റിയുടെ പ്രയാണം പ്രോഗ്രാം ചങ്ങരംകുളത്ത് സംസ്ഥാന സെക്രട്ടറി എ ടി ഹസ്സൻ മദനി ഉദ്ഘാടനം ചെയ്തു
എ ആബിദ് മദനിഅധ്യക്ഷത വഹിച്ചു.പി.പി.ഖാലിദ്,ഷാനവാസ് ചാലിയം,അബ്ദുല്ലത്തീഫ് മൗലവി കാടഞ്ചേരി,വി അബ്ദുൽ കയ്യൂമ് , നിയാസ് രണ്ടത്താണി ,ഫിറോസ് കുഴിപ്പുറം,മൻസൂർ പൊന്നാനി,ഫഹിം ബിൻ മജീദ് ,ഡോ: ഹിലാൽ ഐരൂർ, എൻ. എം അബ്ബാസ്, എം അബ്ബാസലി , സൈറാബാനു ടീച്ചർ, സനമജീദ് തുടങ്ങിയവർ പ്രസംഗിച്ചു.കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ഇസ്ലാമിക വാരികയായ ശബാബ് വാരികയുടെയും വനിതാ മാസികയായ പുടവയുടെയും വിപുലമായ പ്രചാരണം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു മണ്ഡലം തല ഉദ്ഘാടനം ഓഗസ്റ്റ് 15ന് ആറ് കേന്ദ്രങ്ങളിൽ വച്ച് ഉദ്ഘാടനം നിർവഹിക്കാൻ തീരുമാനിച്ചു.പ്രവർത്തകരിൽ സംസ്കരണം ലക്ഷ്യമാക്കി പെരുമ്പിലാവ്,വളയംകുളം,മൂക്കുതല ,നരണിപ്പുഴ ,ഇറവറാം കുന്ന്തുടങ്ങിയ സ്ഥലങ്ങളിൽ വച്ച് ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.മണ്ഡലത്തിൽ ആറ് എം എസ് എം യൂണിറ്റികൾ രൂപീകരിക്കാനും എം എസ് എമ്മിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.പ്രളയം മൂലം പ്രയാസമനുഭവിക്കുന്ന മേഖലകളിലേക്ക് സംസ്ഥാന സമിതി നടത്തുന്ന റിലീഫ് പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം സമാഹരിക്കാനും നൽകാനും തീരുമാനിച്ചു







