ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് സൈക്കോളജി ഡിപ്പാർട്മെന്റ്,മെന്റൽ ഹെൽത്ത് ക്ലബ്ബ് എന്നിവ സംയുക്‌തമായി സൈക്കോളജി വിദ്യാർത്ഥികൾക്കായി എക്സ്പോ സംഘടിപ്പിച്ചു.മനഃശാസ്ത്രം മാനസികാരോഗ്യം എന്നിവയിലെ വിവിധ ഘട്ടങ്ങൾ വിവരിച്ചുകൊണ്ടുള്ള “PSYXPO” എന്ന പേരിൽ സംഘടിപ്പിച്ച എക്സ്പോ അൻസാർ വിമൻസ് കോളേജിലെ സൈക്കോളജി ബിരുദാനന്തര വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും മേധാവിയുമായ സുനൈന എം സുലൈമാൻ ഉദ്ഘാടനം ചെയ്തു.PSYXPO വിൽ വിവിധ മനശ്ശാസ്ത്ര സിദ്ധാന്തങ്ങളെ വിശദീകരിക്കുന്ന പ്രദർശനങ്ങൾ,മാനസികാരോഗ്യ പ്രശ്നങ്ങളെ ചിത്രീകരിക്കുന്ന ചലച്ചിത്ര പ്രദർശനങ്ങൾ,മനശ്ശാസ്ത്രാത്മക ഗെയിമുകൾ എന്നിവ ഉൾപ്പെടുത്തി കൊടുത്തു നടത്തിയ പരിപാടിക്ക് സൈക്കോളജി ഡിപ്പാർട്മെന്റ് എച്ച് ഒ ഡി ഹാർസീന പി.സൈക്കോളജിസ്റ് അൻഷിഫാ കെ എന്നിവർ നേതൃത്വം നൽകി.







