ചങ്ങരംകുളം:പൊന്നാനി ഉപജില്ല പെരുമ്പടപ്പ് തല എൽപി വിഭാഗം കലോത്സവം ചെറവല്ലൂർ എഎംഎൽപി സ്കൂളിൽ എഇഒ കെ.ശ്രീജ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ഷാഫി അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക വി.ഭാനുമതി,എം.കൃഷ്‌ണദാസ്,സി.സജീബ്,എ.കെ.നൗഷാദ്,എം.അനിത, ഫാസിൽ പാണക്കാട്,സൈഫുദ്ദീൻ നിഷാദ്, ജയ എം നായർ തുടങ്ങിയവർ പ്രസംഗിച്ചു







