• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പി കെ ശശിയെ രണ്ട് ചുമതലകളിൽ നിന്ന് മാറ്റി സിപിഐഎം; നീക്കം അച്ചടക്ക നടപടിയെ തുടർന്ന്

ckmnews by ckmnews
December 21, 2024
in Kerala
A A
പി കെ ശശിയെ രണ്ട് ചുമതലകളിൽ നിന്ന് മാറ്റി സിപിഐഎം; നീക്കം അച്ചടക്ക നടപടിയെ തുടർന്ന്
0
SHARES
117
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: സിപിഐഎമ്മിൻ്റെ സംഘടനാ നടപടി നേരിട്ട പി കെ ശശിയെ രണ്ട് ചുമതലകളിൽ നിന്ന് കൂടി നീക്കി സിപിഐഎം. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി സ്വീകരിച്ചത്. സിഐടിയു ജില്ലാ പ്രസിഡൻ്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് ജില്ലാ നേതൃത്വം ശശിയെ മാറ്റിയത്. ശശിയ്ക്ക് പകരം ജില്ലാ കമ്മിറ്റി അം​ഗം പി എൻ മോഹനൻ സിഐടിയുവിൻ്റെ ജില്ലാ പ്രസിഡൻ്റ് ആകും. റ്റി എം ശശി ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡൻ്റ് ആകും. കെടിഡിസി ചെയർമാൻ സ്ഥാനത്ത് തുടരുന്ന പി കെ ശശിയെ മാറ്റുന്ന കാര്യം സ‍ർക്കാർ തീരുമാനിക്കട്ടെയെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.നേരത്തെ പി കെ ശശിക്കെതിരായി സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി സ്വീകരിച്ച അച്ചടക്ക നടപടിക്ക് സംസ്ഥാന നേതൃത്വം അംഗീകാരം നൽകിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാ‍ർട്ടി പദവികളിൽ നിന്നും പികെ ശശിയെ ഒഴിവാക്കാനായിരുന്നു തീരുമാനം. ഇതോടെ സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശശിയെ ബ്രാഞ്ചിലേയ്ക്ക് തരംതാഴ്ത്തുകയായിരുന്നു.കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും പി കെ ശശിയെ മാറ്റണമെന്ന് പാലക്കാട് സിപിഐഎം സെക്രട്ടേറിയേറ്റിൽ നേരത്തെയും ആവശ്യം ഉയർന്നിരുന്നു. സംസ്ഥാന നേതൃത്വത്തിന് ജില്ലാ നേതൃത്വം ഇത് സംബന്ധിച്ച് ശുപാർശ നൽകിയിരുന്നു. പി കെ ശശിയെ സിഐടിയു നേതൃത്വത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യവും നടപടിക്ക് പിന്നാലെ ഉയർന്നിരുന്നു. കെടിഡിസി ചെയർമാൻ പദവി രാജിവേക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ പി കെ ശശിയുടെ പ്രതികരണം.പി കെ ശശിക്കെതിരെ നടത്തിയ അന്വേഷണത്തിൽ ഗുരുതര അച്ചടക്ക ലംഘനം സിപിഐഎം കണ്ടെത്തിയിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ ശശി സ്വീകരിച്ചുവെന്ന് നേരത്തെ സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയിൽ വിമ‍ർശനം ഉയർ‌ന്നിരുന്നു. പി കെ ശശിയുടെ പ്രവർത്തനം പാർട്ടിയോട് ചർച്ച ചെയ്യാതെയാണ്. മണ്ണാർക്കാട് യൂണിവേഴ്സൽ സഹകരണ കോളേജിനായി പണം പിരിച്ചത് പാർട്ടിയെ അറിയിച്ചില്ലെന്നുമായിരുന്നു പ്രധാന വിമർശനം.ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് ഗുരുതരമായ വീഴ്ച്ചയാണ്. പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ വ്യക്തിഗത താൽപര്യങ്ങൾക്ക് ഉപയോഗിച്ചു. സഹകരണ ബാങ്കുകളിൽ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നും അടക്കമുള്ള വിമർശനങ്ങൾ സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയിൽ ഉയർന്നിരുന്നു.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
174
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
31
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
142
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
242
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
177
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
Next Post
അയ്യോ… സ്വര്‍ണത്തിന്റെ വില എങ്ങോട്ട് ? കുത്തനെ കൂടി നിരക്ക്

അയ്യോ… സ്വര്‍ണത്തിന്റെ വില എങ്ങോട്ട് ? കുത്തനെ കൂടി നിരക്ക്

Recent News

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ

October 18, 2026
104
ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

October 18, 2026
8
കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
427
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025