മഹാരാഷ്ട്ര: റായ്ഗഡ് ജില്ലയിൽ ഒരു മലയോര ചുരത്തിന് സമീപം പാസഞ്ചർ ബസ് മറിഞ്ഞതിനെത്തുടർന്ന് 5 പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.അപകടത്തിന്റെ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ജില്ലാ പൊലീസാണ് യാത്രക്കാരെ രക്ഷപ്പെടുത്തികയും പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അഞ്ച് പേരുടെ മരണത്തിനിടയാക്കിയസംഭവത്തിൽ പാസഞ്ചർ ബസ് ഡ്രൈവർക്കെതിരെ അശ്രദ്ധക്ക് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.