ചാലിശേരിയിൽ നടന്നത് മനുഷ്യാവകാശ ലംഘനമെന്ന് യാക്കോബായ സഭ ‘പ്രതിഷേധംസഭാ തർക്കം നിലനിൽക്കുന്ന ചാലിശ്ശേരിയിൽ സെമിത്തേരിയിൽ പ്രാർഥിക്കാൻ പോയ യാക്കോബായ വിശ്വാസികൾക്ക് പ്രാർഥിക്കാൻ അനുവദിക്കാതെ ഓർത്തഡോക് വിഭാഗം പള്ളിയുടെ പ്രധാന ഗെയറ്റ് പൂട്ടിയിട്ടു.യാക്കോബായ വിശ്വാസികൾ മാതൃ ദേവാലയത്തിന്റെ മുന്നിൽ പ്രതിക്ഷേധം നടത്തി.ഞായറാഴ്ച കുർബ്ബാനക്ക് ശേഷം യാക്കോബായ വിശ്വാസികൾ അടക്കം ചെയ്ത ബന്ധുക്കളുടെ കല്ലറകളിൽ പ്രാർത്ഥിക്കുവാൻ മാതൃ പള്ളിയുടെ സെമിത്തേരിയിലേക്ക് പ്രാർത്ഥിക്കാനായി എത്തിയപ്പോഴാണ് മറുവിഭാഗം പ്രധാന ഗെയ്റ്റ് പള്ളിക്കുള്ളിൽ നിന്ന്പൂട്ടിയത് ഇതിനെ തുടർന്ന് വികാരി ഫാ. ബിജുമുങ്ങാംകുന്നേൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരുടെ നേതൃത്വത്തിൽ ഇടവക അംഗങ്ങളായ വയോജനങ്ങൾ , കുട്ടികൾ , സ്ത്രീകൾ മുതിർന്നവർ ഉൾപ്പെടെ അടക്കം നൂറ് കണക്കിന് വിശ്വാസികൾ പ്രതിക്ഷേധിച്ചു.ഡിസംബർ മൂന്നിനാണ് സുപ്രീം കോടതി സെമിത്തേരികൾ പൊതുവായി എല്ലാവർക്ക് ഉപയോഗിക്കാംഎന്ന് നിർദ്ദേശിച്ചത്. കൂടാതെ സർക്കാർ 2020 ലെ സെമിത്തേരി ബില്ലിലെ പ്രവേശനുമതിയെക്കുറിച്ച് വികാരി വിശദീകരിച്ചുമഹാഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ പുറത്താക്കി 2020 ആഗസ്റ്റ് 20 നാണ് ഓർത്തഡോക്സ് വിഭാഗം പള്ളിപിടിച്ചെടുത്തത്.എ.ഡി. 1865 അന്ത്യോഖ്യാ സിംഹാസന പ്രതിനിധി യൂയാക്കീം മോർ കൂറിലോസ് ബാവ പള്ളി സ്ഥാപിച്ച കാലമുതൽ ഇവിടെ സെമിത്തേരി തുറന്ന് കിടന്നിരുന്നതാണ് കഴിഞ്ഞ രണ്ട് വർഷമായാണ് ഇരുമ്പ് വേലികെട്ടി സെമിത്തേരി പൂട്ടിയിട്ടിരിക്കുകയാണ്. മൃതദ്ദേഹം അടക്കുവാൻ മാത്രമാണ് തുറന്ന് നൽകുന്നത് മരണ ശേഷം വിശ്വാസികൾക്ക് കല്ലറയിൽ പോയി പ്രാർത്ഥിക്കാൻ കഴിയുന്നില്ല.അതേ സമയം ചിലരിൽ നിന്ന് സെമിത്തേരിയിലേക്ക് പ്രവേശിക്കാനും , മറ്റുമായി വൻ തുക വാങ്ങുന്നതായി ആക്ഷേപമുണ്ട്.മൃതദ്ദേഹം സംസ്ക്കാരം നടത്താൻ കേരള സർക്കാർ ആദ്യം ഓർഡിനൻസും പിന്നീട് ബില്ലും പാസാക്കി കേരളത്തിലെ യാക്കോബായ സഭക്ക് നഷ്ടമായ 58 പള്ളികളിലും സെമിത്തേരി ആക്ട് പ്രകാരം വിശ്വാസികൾക്ക് സെമിത്തേരിയിൽ പ്രവേശിച്ച് പ്രാർത്ഥിക്കാൻ നിയമം അനുവദിക്കുന്നുണ്ട് . ചാലിശേരി പള്ളിയിൽ മാത്രമാണ് കഴിഞ്ഞ രണ്ട് വർഷമായി സെമിത്തേരി ഇരുമ്പ് നെറ്റ് കെട്ടിപൂട്ടി നിരന്തരം തടസ്സങ്ങളും,പ്രശ്നങ്ങളും നിർബന്ധിത സഭ പരിവർത്തനവും ഓർത്തഡോക്സ് വിഭാഗം നടത്തുന്നതെന്നാണ് ആരോപണം . കഴിഞ്ഞാഴ്ച പുലർച്ച കുരശടികൾ പിടിച്ചെടുത്ത് സീൽ ചെയ്ത നടപടികൾക്കെതിരെയും വിശ്വാസികൾ പ്രതിഷേധം നടത്തി . സെമിത്തേരിയിൽ പൂർവീകരുടെ കല്ലറയിൽ പ്രാർത്ഥന നടത്തുവാനുള്ള അവകാശ നിഷേധത്തിനെതിരെ സമരം ശക്തമാക്കുകയാണ് യാക്കോബായ വിശ്വാസികൾ.സംഘര്‍ഷം പ്രതീക്ഷിച്ച് ചാലിശേരി പോലീസും സ്ഥലത്ത് എത്തിയിരുന്നു