ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല അശോകൻ ചരുവിൽ രചിച്ച കാട്ടൂർകടവ് എന്ന നോവൽ ചർച്ച ചെയ്തു. രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകൻ എം വി രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡണ്ട് പി കെ രാജൻ അധ്യക്ഷത വഹിച്ചു.എഴുത്തുകാരൻ സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കെ പി തുളസി സ്വാഗതം പറഞ്ഞു. പ്രതീഷ് കെ കെ ലക്ഷ്മണൻ കെ കെ ഡോ. ജയസിംഗ് സി വി ഷബ്ന എം ശ്രീധരൻ കെരാജചന്ദ്രൻ കെ കെ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ടി പി മുകുന്ദൻ നന്ദി പ്രകാശിപ്പിച്ചു.