എടപ്പാൾ :മാനവികതയും നിർമ്മലസ്നേഹവുമാണ് പൊന്നാനി കളരിയുടെ മുഖമുദ്രയെന്ന് സാഹിത്യകാരനും മലയാള സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ: അനിൽ വള്ളത്തോൾ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം എടപ്പാൾ സ്ഥാനീയ സമിതി സംഘടിപ്പിച്ച പൊന്നാനി കളരിയെന്ന സാംസ്ക്കാരിക സായാഹ്നത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൻ്റെ സാംസ്ക്കാരിക മുന്നേറ്റത്തിന് പിറകിൽ പൊന്നാനി കളരിക്ക് വ്യക്തമായ സ്വാധീനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.ഡോ: ചാത്ത നാത്ത് അച്യുതനുണ്ണി ഉദ്ഘാടനം ചെയ്തു .പൊന്നാനി കളരിയുടെ ചരിത്ര മുദ്രകൾ എന്ന വിഷയത്തിൽ പ്രശസ്ത നോവലിസ്റ്റ് സുധീർ പരൂര് സംസാരിച്ചു.ഡോ:മോഹന കൃഷ്ണൻ കാലടി, ഡോ. സ്മിത ദാസ്,എം. കെ അജിത് , ശ്രീകേഷ് പി എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന കവിയരങ്ങിൽ രാജൻ ആലം കോട് ,അരവിന്ദ് വട്ടംകുളം ,രാമചന്ദ്രൻ എഴുത്തച്ഛൻ ശുകപുരം,വിജയലക്ഷ്മി തെക്കെ പുരക്കൽ, ബാല. സി . മേനോൻ, ശ്രീകുമാർ മതിലകത്ത്,അനാമിക ടി.എ എന്നിവർ കവിതകൾ അവതരിപ്പിച്ചു