• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, May 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശ്ശേരിയിൽ കിണറ്റിൽ നിന്നും അത്യുഗ്ര വിഷമുള്ള രണ്ട് അണലികളെ അതി സാഹസികമായി പിടികൂടി

ckmnews by ckmnews
December 15, 2024
in UPDATES
A A
ചാലിശ്ശേരിയിൽ കിണറ്റിൽ നിന്നും അത്യുഗ്ര വിഷമുള്ള രണ്ട് അണലികളെ അതി സാഹസികമായി പിടികൂടി
0
SHARES
891
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി ബി.എസ്.എൻ.എൽ.ഓഫീസിന് സമീപം ചീരൻ വീട്ടിൽ തോമസ് ചീരന്റെ പറമ്പിലെ കിണറ്റിൽ നിന്നാണ് ഉഗ്ര വിഷമുള്ള രണ്ട് അണലികളെ പിടികൂടിയത്.തൊട്ടടുത്തുള്ള ഷെഫീക്കിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ ടെറസിൽ പെയിന്റ് പണി ചെയ്തുകൊണ്ടിരിക്കുന്നവർ കിണറ്റിൽ നിന്നും ശീൽക്കാര ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പാമ്പുകളെ കണ്ടത്.പാമ്പുകളുടെ ഇണചേരൽ കാലം കൂടിയായ ഈ സീസണിൽ പ്രസവിക്കാറായ ഏകദേശം നാല് വയസ്സോളം പ്രായമുള്ള പെൺ അണലിയേയും ഏകദേശം മൂന്നു വയസ്സോളം പ്രായമുള്ള ആൺ അണലിയെയും ആണ് അതിസാഹസികമായി പിടി കൂടിയത്.വാർഡ് മെമ്പറും ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ ഹുസൈൻ പുളിയഞ്ഞാലിൽ പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരിയുമായി ബന്ധപ്പെടുകയും, തുടർന്ന് പാമ്പ് സംരക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ രാജൻ പെരുമ്പിലാവ് സ്ഥലത്തെത്തുകയും ചാലിശ്ശേരി പോലീസിന്റെ സാന്നിധ്യത്തിൽ ഒരു മണിക്കൂറോളം നീണ്ട കഠിന പരിശ്രമാനന്തരം അണലികളെ പിടികൂടുകയും ആയിരുന്നു .

ഡിസംബർ,ജനുവരി മാസങ്ങളിൽ ഏറ്റവും കൂടുതൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ കാണാൻ സാധ്യതയുള്ള ഒരു പാമ്പാണ് ‘അണലി’. ഇതിനെ ‘വട്ടക്കൂറ’, ‘ചേനത്തണ്ടൻ’, ‘തേക്കില പുളളി’ എന്നിങ്ങനെയുള്ള പേരിലും അറിയപ്പെടുന്ന ഏറ്റവും വലിയ വിഷപ്പല്ലുള്ള ഒരു പാമ്പും കൂടിയാണ് അണലി എന്ന് രാജൻ പെരുമ്പിലാവ് പറഞ്ഞു.ഇതിനെ ചില ആളുകൾ മലമ്പാമ്പാണെന്നു കരുതി പിടികൂടിയിട്ട്, നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.ഒളിഞ്ഞിരുന്ന് ഇരപിടിക്കുന്ന വിഭാഗത്തിൽ പെട്ട അണലി മറ്റു പാമ്പുകളെപ്പോലെ ആളനക്കം കേട്ടാലും ഓടി പോകില്ല.360 ഡിഗ്രിയിൽ തിരിഞ്ഞു കടിക്കാനുള്ള പ്രത്യേകതയാണ്.അണലിയെ അപകടകാരിയാക്കുന്നത്.കേരളത്തിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങളിൽ കൂടുതലും അണലിയുടെ കടിയേറ്റാണെന്നും രാജൻ പറഞ്ഞു.

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ എസ്.മഹേശ്വരി,പോലീസ് ഡ്രൈവറും സിവിൽ പോലീസ് ഓഫീസറുമായ സുരേഷ് പെരിങ്ങോട്, വാർഡ് മെമ്പർ ഹുസൈൻ പുളിയഞ്ഞാലിൽ,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി,കുഞ്ഞിപ്പ മതിൽ പറമ്പിൽ,ബഷീർ ചാലിശ്ശേരി,ഷെഫീഖ് എന്നിവർ സന്നിഹിതരായിരുന്നു.പിടികൂടിയ പാമ്പുകളെ എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

Related Posts

എടപ്പാളില്‍ നിന്ന് ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ട് പോയി വട്ടക്കുന്ന് വച്ച് മര്‍ദ്ധിച്ച സംഭവം’പ്രധാന പ്രതി പിടിയില്‍
UPDATES

എടപ്പാളില്‍ നിന്ന് ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ട് പോയി വട്ടക്കുന്ന് വച്ച് മര്‍ദ്ധിച്ച സംഭവം’പ്രധാന പ്രതി പിടിയില്‍

May 24, 2026
49
വീണ്ടും കാട്ടാനക്കലി;കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
UPDATES

വീണ്ടും കാട്ടാനക്കലി;കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

May 24, 2026
73
കർണാടക ഹൊക്കലു നദിയിൽ കക്ക ശേഖരിക്കാൻ ഇറങ്ങിയ 8 പേർ മുങ്ങി മരിച്ചു
UPDATES

കർണാടക ഹൊക്കലു നദിയിൽ കക്ക ശേഖരിക്കാൻ ഇറങ്ങിയ 8 പേർ മുങ്ങി മരിച്ചു

May 24, 2026
76
തമിഴ്നാട് ആളിയാർ ഡാം കനാലിൽ ചില്ലിക്കൊമ്പന്റെ ജഢം കണ്ടെത്തി
UPDATES

തമിഴ്നാട് ആളിയാർ ഡാം കനാലിൽ ചില്ലിക്കൊമ്പന്റെ ജഢം കണ്ടെത്തി

May 24, 2026
58
‘ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം ചരിത്രത്തില്‍ വിരളം’; മുഖ്യമന്ത്രിക്കുള്ള പറവൂരിലെ സ്വീകരണ പരിപാടിയില്‍ മോഹന്‍ലാല്‍
UPDATES

‘ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം ചരിത്രത്തില്‍ വിരളം’; മുഖ്യമന്ത്രിക്കുള്ള പറവൂരിലെ സ്വീകരണ പരിപാടിയില്‍ മോഹന്‍ലാല്‍

May 24, 2026
71
മഴക്കാലമെത്തുന്നു’സംസ്ഥാന പാതയോരത്തെ മാലിന്യങ്ങള്‍ നീക്കണം’ഡ്രൈനേജുകള്‍ വൃത്തിയാക്കി വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാകുന്നു
UPDATES

മഴക്കാലമെത്തുന്നു’സംസ്ഥാന പാതയോരത്തെ മാലിന്യങ്ങള്‍ നീക്കണം’ഡ്രൈനേജുകള്‍ വൃത്തിയാക്കി വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാകുന്നു

May 24, 2026
11
Next Post
ലക്ഷദ്വീപില്‍നിന്നുള്ള വിദ്യാര്‍ത്ഥിക്കുനേരെ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനമെന്ന് പരാതി; ഏഴുപേർക്കെതിരെ കേസ്

ലക്ഷദ്വീപില്‍നിന്നുള്ള വിദ്യാര്‍ത്ഥിക്കുനേരെ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനമെന്ന് പരാതി; ഏഴുപേർക്കെതിരെ കേസ്

Recent News

എടപ്പാളില്‍ നിന്ന് ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ട് പോയി വട്ടക്കുന്ന് വച്ച് മര്‍ദ്ധിച്ച സംഭവം’പ്രധാന പ്രതി പിടിയില്‍

എടപ്പാളില്‍ നിന്ന് ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ട് പോയി വട്ടക്കുന്ന് വച്ച് മര്‍ദ്ധിച്ച സംഭവം’പ്രധാന പ്രതി പിടിയില്‍

May 24, 2026
49
വീണ്ടും കാട്ടാനക്കലി;കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

വീണ്ടും കാട്ടാനക്കലി;കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

May 24, 2026
73
കർണാടക ഹൊക്കലു നദിയിൽ കക്ക ശേഖരിക്കാൻ ഇറങ്ങിയ 8 പേർ മുങ്ങി മരിച്ചു

കർണാടക ഹൊക്കലു നദിയിൽ കക്ക ശേഖരിക്കാൻ ഇറങ്ങിയ 8 പേർ മുങ്ങി മരിച്ചു

May 24, 2026
76
തമിഴ്നാട് ആളിയാർ ഡാം കനാലിൽ ചില്ലിക്കൊമ്പന്റെ ജഢം കണ്ടെത്തി

തമിഴ്നാട് ആളിയാർ ഡാം കനാലിൽ ചില്ലിക്കൊമ്പന്റെ ജഢം കണ്ടെത്തി

May 24, 2026
58
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025