• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കോന്നി വാഹനാപകടം: ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം, എയര്‍ബാഗ് തുറന്നില്ലെന്ന് എംവിഡി

ckmnews by ckmnews
December 15, 2024
in UPDATES
A A
കോന്നി വാഹനാപകടം: ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം, എയര്‍ബാഗ് തുറന്നില്ലെന്ന് എംവിഡി
0
SHARES
223
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: കോന്നിയില്‍ നാലുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അപകടത്തില്‍ എയര്‍ബാഗ് ഓപ്പണായതായി കാണുന്നില്ലെന്നും എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ വിശദമായ പരിശോധനയ്‌ക്ക് ശേഷം പറയാമെന്നും എംവിഡി ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കാറുകാരന്റെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്ന് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. കൂടല്‍ മുറിഞ്ഞകല്ലില്‍ ഞായറാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു അപകടം. ആന്ധ്രാപ്രദേശില്‍ നിന്ന് എത്തിയ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. മധുവിധുവിനു ശേഷം മലേഷ്യയില്‍ നിന്നും മടങ്ങിയെത്തിയ നിഖിലിനെയും അനുവിനെയും കൂട്ടി നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജും മടങ്ങുമ്പോഴാണ് ദാരുണസംഭവം നടന്നത്. കൂട്ടിയിടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് നാട്ടുകാർ പ്രതികരിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. നവംബര്‍ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. അപകടത്തില്‍ മത്തായി ഈപ്പനും ബിജു പി. ജോര്‍ജും മരിച്ചു. ഇവരുടെ വീട്ടിലേക്ക് അപകടസ്ഥലത്ത് നിന്ന് വെറും ഏഴു കിലോമീറ്റര്‍ മാത്രം ദൂരമുണ്ടായിരുന്നുള്ളൂ. ബസിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു കാര്‍. ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിവന്നത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തതെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ നാട്ടുകാര്‍ പറയുന്നു. കാര്‍ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
11
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍
UPDATES

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
148
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
98
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
16
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു
UPDATES

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
31
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല
UPDATES

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
199
Next Post
അയ്യപ്പഭക്തർക്കായി കൂടുതൽ ട്രെയിനുകൾ; സർവീസ് നടത്തുക ഡിസംബർ 19 മുതൽ ജനുവരി 24 വരെ

അയ്യപ്പഭക്തർക്കായി കൂടുതൽ ട്രെയിനുകൾ; സർവീസ് നടത്തുക ഡിസംബർ 19 മുതൽ ജനുവരി 24 വരെ

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
11
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
148
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
98
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025