പൊന്നാനി : മലപ്പുറം പൊന്നാനിയിൽ വിദ്യാർത്ഥികൾക്കിടയിൽ കാർ പാഞ്ഞു കയറി അപകടം. പൊന്നാനി എവി ഹൈസ്ക്കൂൾ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത് . പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്കാണ് കാർ പാഞ്ഞു കയറിയത് . വിദ്യാർത്ഥികളുടെ പരുക്ക് ഗുരുതരമല്ല . മൂന്ന് വിദ്യാർത്ഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു