പൊന്നാനി:പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് ലോക്കറില്‍ സൂക്ഷിച്ച 450 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ അന്വേഷണ സംഘത്തിന്റെ പിടിയില്‍.കുപ്രസിദ്ധ മോഷ്ടാവ് പൊന്നാനിയില്‍ താമസിച്ചിരുന്ന വാടാനപ്പിള്ളി സ്വദേശി ഓട്ടോ സുഹൈല്‍ എന്ന് വിളിക്കുന്ന സുഹൈല്‍,പൊന്നാനി സ്വദേശി നാസര്‍,പാലക്കാട് സ്വദേശി മനോജ് എന്നിവരെയാണ് മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്
ഏപ്രില്‍ 13നാണ് പ്രവാസി മലയാളിയുടെ അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച നടത്തിയ വിവരം പുറത്തറിയുന്നത്.പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം താമസിക്കുന്ന മണല്‍ത്തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.കവര്‍ച്ച നടക്കുന്ന സമയത്ത് രാജീവും കുടുംബവും ദുബായിലായിരുന്നു.വീട് വൃത്തിയാക്കാനെത്തുന്ന ജോലിക്കാരി സ്ഥലത്തെത്തിയപ്പോഴാണ് പിറകുവശത്തെ ഗ്രില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.അകത്തു കയറിയപ്പോള്‍ വാതിലും അലമാരയുമെല്ലാം തുറന്നിട്ട നിലയില്‍ കണ്ടതോടെ ഇവര്‍ രാജീവിന്‍റെ നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍ കവര്‍ച്ചയുടെ വിവരം പുറത്തറിയുന്നത്.സി.സി.ടി.വി ഡി.വി.ആര്‍ ഉള്‍പ്പെടെ മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു.മലപ്പുറം എസ്.പി,ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
മാസങ്ങളായി അന്വേഷണസംഘം പ്രതികളെ നിരീക്ഷിച്ച് വരികയായിരുന്നു.പിടിയിലായ പ്രതികളുമായി കവര്‍ച്ച കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം വീണ്ടൃടുക്കാനുള്ള ശ്രമത്തിലാണ് ഉദ്ധ്യോഗസ്ഥര്‍.