പട്ടാമ്പിയിൽ ഭാരതപ്പുഴയ്ക് കുറുകെയുള്ള പുതിയ പാലത്തിനു ടെന്റർ ക്ഷണിച്ചു. കിഫ്ബി, കേരള റോഡ് ഫണ്ട് ബോർഡ് തുടങ്ങിയ പാലത്തിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മുഹമ്മദ് മുഹസിൻ എം.എൽ.എ കിഫ്ബി ആസ്ഥാനത്ത് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിൽ പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുകയും സാങ്കേതിക അനുമതി ലഭിക്കുകയും ചെയ്‌തിരുന്നു. ഈ ചർച്ചയുടെ പ്രതിഫലനമായി തന്നെ പട്ടാമ്പി ഏറെ നാളായി കാത്തിരുന്ന പുതിയ പാലത്തിൻ്റെ നിർമ്മാണത്തിനു ഇന്നു ടെന്റ്റർ ക്ഷണിച്ചിരിക്കുകയാണ്. പാലത്തിന്റെ നടപടികളുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ പ്രവർത്തനത്താലും, വിശിഷ്യാ മുഹമ്മദ് മുഹസിൻഎം.എൽ.എ യുടെ നിരന്തരശ്രമങ്ങളുടെയും ഫലമായാണ് സ്ഥലമേറ്റെടുപ്പ് അടക്കം ആവശ്യമായ ഈ പദ്ധതി ഇത്രയും വേഗത്തിൽ ടെന്റർ നടപടികളിലേക്ക് എത്തിക്കാനായത്.സങ്കീർണമായ നിരവധി പ്രശ്‌നങ്ങളാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായത്. പദ്ധതിയുടെ അപ്രൂവ് ചെയ് ഡിസൈനിൽ അടക്കം ഭാരതപ്പുഴയിൽ മുമ്പൊരിക്കലും സംഭവിക്കാത്ത തരത്തിലുള്ള വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നിരുന്നു. പാലത്തിന്റെ കിഴക്ക് വശത്തുകൂടെ റെയിൽവേ ലൈൻ പോകുന്നത് കൊണ്ട് തന്നെ ഒരു പരിധിയിലധികം ഉയരത്തിൽ പാലം നിർമ്മാണം സാദ്ധ്യവുമായിരുന്നില്ല. ഡിസൈനിൽ നിരവധി തവണ മാറ്റങ്ങൾ വരുത്തേണ്ടി വന്നിരുന്നു. 52 കോടി 58 ലക്ഷം രൂപയ്ക്കാണ് ടെന്റർ ക്ഷണിച്ചിട്ടുള്ളത്. ഈ മാസം 26 നാണ് ടെന്റർ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി.50 മീ നീളവും, 13.5 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമ്മാണം പ്രദേശവാസികൾക്ക് തൃപ്തികരമായ വിധത്തിൽ തന്നെ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്ത് പദ്ധതി പൂർത്തീകരിക്കുമെന്നു മുഹസിൻ എം.എൽ.എ അറിയിച്ചു