• About Us
  • Advertise With Us
  • Contact Us
No Result
View All Result
Monday, June 23, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

റീൽസ് ചിത്രീകരണത്തിനിടെ അപകട മരണം; ആൽവിൻ ഷൂട്ട് ചെയ്ത ഫോണ്‍ കണ്ടെത്തി, മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും

Ckmnews Admin by Ckmnews Admin
December 11, 2024
in UPDATES
A A
റീൽസ് ചിത്രീകരണത്തിനിടെ അപകട മരണം; ആൽവിൻ ഷൂട്ട് ചെയ്ത ഫോണ്‍ കണ്ടെത്തി, മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും
0
SHARES
328
VIEWS
Share on WhatsappShare on Facebook

കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് ആല്‍വിന്‍റെ മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനിടെ, ആൽവിൻ ഷൂട്ട് ചെയ്ത ഫോണ്‍ പൊലീസ് കണ്ടെത്തു. പ്രൊമോഷണൽ വീഡിയോ എടുക്കുന്നതിനിടെ യുവാവിനെ ഇടിച്ചത് ബെൻസ് കാർ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ചു. വാഹനത്തിന് ഇൻഷുറൻസ് ഇല്ലാത്തതിനാലാണ് കസ്റ്റഡിയിലെടത്ത രണ്ട് പേര്‍ ഡിഫെൻഡർ കാറാണ് ആല്‍ബിനെ ഇടിച്ചതെന്ന് മാറ്റി പറഞ്ഞത്. സാബിത്ത് എന്ന ആളാണ് ഇടിച്ച ബെൻസ് വാഹനം ഓടിച്ചത്. ഇന്നലെ രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന് ദാരുണാന്ത്യം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. ആൽവിനെ ഇടിച്ച ബെൻസ് കാറിന്റെ ഡ്രൈവറുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് പറഞ്ഞു. രണ്ട് ആഡംബര കാറുകള്‍ ചേയ്സ് ചെയ്ത് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ റോഡിന്‍റെ നടുവില്‍ നിന്ന് ആല്‍വിന്‍ പകർത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. കാറിലുണ്ടായിരുന്നവർ ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമയുടേയും ബന്ധുവിന്‍റേയും വാഹനമാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. വിദേശത്തായിരുന്ന ആല്‍വിന്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് നാട്ടിലെത്തിയത്. അതിനിടയിലാണ് ദാരുണാന്ത്യം.

Related Posts

എടപ്പാൾ മാണൂർ കണ്ടെത്തുവളപ്പിൽ കെ വി ചെറിയാമു (മോൻ)നിര്യാതനായി
UPDATES

എടപ്പാൾ മാണൂർ കണ്ടെത്തുവളപ്പിൽ കെ വി ചെറിയാമു (മോൻ)നിര്യാതനായി

June 23, 2025
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

June 23, 2025
ആര്യാടന്‍ ഷൗക്കത്ത് മുന്നേറുന്നു: ലീഡ് 5000 കടന്നു’ സ്വരാജും,പിവി അന്‍വറും പിന്നില്‍
UPDATES

ആര്യാടന്‍ ഷൗക്കത്ത് മുന്നേറുന്നു: ലീഡ് 5000 കടന്നു’ സ്വരാജും,പിവി അന്‍വറും പിന്നില്‍

June 23, 2025
കോൺഗ്രസ് കടവല്ലൂർ മണ്ഡലം ഭാരവാഹികളുടെയും വാർഡ് പ്രസിഡന്റുമാരുടെയും ചുമതലയേക്കൽ ചടങ്ങ് നടന്നു
UPDATES

കോൺഗ്രസ് കടവല്ലൂർ മണ്ഡലം ഭാരവാഹികളുടെയും വാർഡ് പ്രസിഡന്റുമാരുടെയും ചുമതലയേക്കൽ ചടങ്ങ് നടന്നു

June 23, 2025
ബസ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയ ബസ് മൂന്നു സ്ത്രീകളെ ഇടിച്ച് പരുക്കേല്‍പിച്ചു; ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്
UPDATES

ബസ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയ ബസ് മൂന്നു സ്ത്രീകളെ ഇടിച്ച് പരുക്കേല്‍പിച്ചു; ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്

June 23, 2025
എല്ലാ കണ്ണുകളും നിലമ്പൂരോട്ട്:വോട്ടെണ്ണല്‍ തുടങ്ങി ‘യുഡിഎഫിന് ലീഡ്
UPDATES

എല്ലാ കണ്ണുകളും നിലമ്പൂരോട്ട്:വോട്ടെണ്ണല്‍ തുടങ്ങി ‘യുഡിഎഫിന് ലീഡ്

June 23, 2025
Next Post
മുംബൈയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം

മുംബൈയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം

Recent News

ബാപ്പുട്ടിക്കയെ കൈവിടാതെ നിലമ്പൂർ; അൻവറിനോട് തോറ്റ ഷൗക്കത്ത് അതേ സീറ്റിൽ നിന്നും നിയമസഭയിലേക്ക്

ബാപ്പുട്ടിക്കയെ കൈവിടാതെ നിലമ്പൂർ; അൻവറിനോട് തോറ്റ ഷൗക്കത്ത് അതേ സീറ്റിൽ നിന്നും നിയമസഭയിലേക്ക്

June 23, 2025
ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’സംഘടിപ്പിച്ചു

ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’സംഘടിപ്പിച്ചു

June 23, 2025
‘സർക്കാർ എത്രമാത്രം അൺപോപുലറാണെന്ന് തെളിയിക്കുന്ന ഫലം, അൻവർ പിടിച്ച വോട്ട് ഭരണവിരുദ്ധ വികാരത്തിന്റേത്‌’; രമേശ് ചെന്നിത്തല

‘സർക്കാർ എത്രമാത്രം അൺപോപുലറാണെന്ന് തെളിയിക്കുന്ന ഫലം, അൻവർ പിടിച്ച വോട്ട് ഭരണവിരുദ്ധ വികാരത്തിന്റേത്‌’; രമേശ് ചെന്നിത്തല

June 23, 2025
ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്ന് 1,700 ലധികം ഇന്ത്യക്കാരെ തിരികെ എത്തിച്ചു

ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്ന് 1,700 ലധികം ഇന്ത്യക്കാരെ തിരികെ എത്തിച്ചു

June 23, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.