ചങ്ങരംകുളം:ടെലികോം കമ്പനിയില്‍ നിന്നാണ് ‘2 മണിക്കൂറിനകം നിങ്ങളുടെ സിം കണക്ഷന്‍ റദ്ദ് ചെയ്യും.കണക്ഷന്‍ റദ്ദ് ചെയ്യുന്നത് ഒഴിവാക്കാന്‍ ഞങ്ങളുടെ കസ്റ്റമര്‍ കെയറുമായി സംസാരിക്കണം.ചങ്ങരംകുളത്തെ സിഎന്‍ ടിവി യിലെ ജീവനക്കാര്‍ക്കാണ് ചൊവ്വാഴ്ച ഉച്ചയോടെ ഇംഗ്ളീഷും ഹിന്ദിയും കലര്‍ന്ന കോള്‍ എത്തിയത്.
സിം കണക്ഷന്‍ റദ്ദ് ചെയ്യുന്നത് ഒഴിവാക്കാനും കൂടുതല്‍ വിവരങ്ങള്‍ അറിയാനും 9 അമര്‍ത്താനും സംഘം ആവശ്യപ്പെട്ടു.
അപ്പുറത്ത് വെര്‍ച്ച്വല്‍ അറസ്റ്റ് തട്ടിപ്പ് സംഘമാണെന്ന് ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് സംഘത്തിന്റെ നിര്‍ദേശം അനുസരിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല.ഇതോടെ വിളിച്ച സംഘം തന്നെ കോള്‍ കട്ട് ചെയ്യുകയായിരുന്നു
കഴിഞ്ഞ ദിവസം മറ്റൊരു ജീവനക്കാരനും സമാനമായ കോള്‍ വന്നിരുന്നു.മലയാളത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതോടെ സംഘം കോള്‍ കട്ടാക്കുകയും ചെയ്തു
.അന്വേഷണത്തില്‍ സമാനമായി പ്രദേശത്ത് നിരവധി പേര്‍ക്ക് കോള്‍ വന്നിരുന്നു വെന്നാണ് വിവരം.വെര്‍ച്ച്വല്‍ അറസ്റ്റ് തട്ടിപ്പ് വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്ത് വന്നത് കൊണ്ട് മാത്രമാണ് പലരും തട്ടിപ്പ് സംഘങ്ങളില്‍ നിന്ന് രക്ഷപ്പെട്ടത്