• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 9, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

കാത്തിരിപ്പിന് വിരാമമിട്ട് സർപ്രൈസായി വിരുന്നെത്തി ‘തങ്കലാൻ’; വിക്രം ചിത്രം ഒടിടി സ്ട്രീമിങ് തുടങ്ങി

ckmnews by ckmnews
December 10, 2024
in Entertainment
A A
കാത്തിരിപ്പിന് വിരാമമിട്ട് സർപ്രൈസായി വിരുന്നെത്തി ‘തങ്കലാൻ’; വിക്രം ചിത്രം ഒടിടി സ്ട്രീമിങ് തുടങ്ങി
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തമിഴിലെ സ്റ്റൈലിഷ് സ്റ്റാർ ചിയാൻ വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ ബിഗ് ബജറ് ചിത്രമാണ് ‘തങ്കലാൻ’. ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമ വിഭാഗത്തിലെത്തിയ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പാ രഞ്ജിത്തും തമിഴ് പ്രഭയും ചേർന്നാണ്.വൻ ഹൈപ്പിലെത്തിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളും മറ്റും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.ആഗസ്റ്റ് 15ന് ആഗോള റിലീസായ തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല.പ്രേക്ഷകർ ചിത്രത്തിന് സമ്മിശ്ര പ്രതികരണം നൽകിയപ്പോൾ അത് സിനിമയുടെ കളക്ഷനെയും സാരമായി ബാധിച്ചു.ഇപ്പോഴിതാ ഏറെ മാസത്തെ കാത്തിരിപ്പിന് ശേഷം സിനിമ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.നെറ്റ്ഫ്ലിക്സിലൂടെ കഴിഞ്ഞ ദിവസം അർധരാത്രി മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.തിയേറ്ററുകളിലെത്തി 4 മാസത്തിന് ശേഷമാണ് ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.യാതൊരു പ്രഖ്യാപനവും ഇല്ലാതെയാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്.തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ലഭ്യമാണ്. സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, പാ. രഞ്ജിത്ത് എന്നിവര്‍ ചേർന്ന് നിർമിച്ച ചിത്രം ബ്രിട്ടീഷ് ഭരണകാലത്ത് കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീൽഡിൽ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയത്. തമിഴില്‍ കൂടാതെ തെലുങ്ക്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ബോക്സ് ഓഫീസിൽ നിന്ന് 105 കോടിയോളം മാത്രമാണ് തങ്കലാന് നേടാനായത്. ചിത്രത്തിലെ വിക്രമിന്റെ പ്രകടനത്തിന് നല്ല അഭിപ്രായങ്ങളായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. പാര്‍വതി തിരുവോത്ത്, മാളവികാ മോഹനന്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Related Posts

മോഹൻലാലിന് പിന്നാലെ ടൊവിനോയും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് എആർഎം
Entertainment

മോഹൻലാലിന് പിന്നാലെ ടൊവിനോയും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് എആർഎം

November 7, 2025
48
ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും
Entertainment

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

November 6, 2025
18
ഡേറ്റ് സെറ്റ്; പൃഥ്വിരാജിന്റെ ഒന്നൊന്നര വരവുമായി ‘വിലായത്ത് ബുദ്ധ’ തിയേറ്ററുകളിലേക്ക്
Entertainment

ഡേറ്റ് സെറ്റ്; പൃഥ്വിരാജിന്റെ ഒന്നൊന്നര വരവുമായി ‘വിലായത്ത് ബുദ്ധ’ തിയേറ്ററുകളിലേക്ക്

November 6, 2025
80
പത്തര മാറ്റോടെ മഞ്ഞുമ്മൽ ബോയ്സ്; മികച്ച ചിത്രമുൾപ്പെടെ നേടിയത് പത്ത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
Entertainment

പത്തര മാറ്റോടെ മഞ്ഞുമ്മൽ ബോയ്സ്; മികച്ച ചിത്രമുൾപ്പെടെ നേടിയത് പത്ത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ

November 3, 2025
204
സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ
Entertainment

സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ

November 3, 2025
1.4k
അങ്ങനെ റീ-റിലീസ് പരമ്പരയിലേക്ക് ‘സമ്മർ ഇൻ ബത്ലഹേം’ കൂടി; വരുന്നത് 4K അറ്റ്മോസിൽ
Entertainment

അങ്ങനെ റീ-റിലീസ് പരമ്പരയിലേക്ക് ‘സമ്മർ ഇൻ ബത്ലഹേം’ കൂടി; വരുന്നത് 4K അറ്റ്മോസിൽ

November 3, 2025
53
Next Post
അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ

അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ

Recent News

ഇടത് സൈബര്‍ രംഗത്ത് സജീവ സാനിധ്യം ‘അബു അരീക്കോടിനെ മരിച്ച നിലയിൽ കണ്ടെത്തി

ഇടത് സൈബര്‍ രംഗത്ത് സജീവ സാനിധ്യം ‘അബു അരീക്കോടിനെ മരിച്ച നിലയിൽ കണ്ടെത്തി

November 9, 2025
173
‘എനിക്ക് എന്ത് സംഭവിച്ചാലും പൂര്‍ണ ഉത്തരവാദിത്തം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗത്തിന്’; വേണുവിന്റെ ശബ്ദ സന്ദേശം

‘എനിക്ക് എന്ത് സംഭവിച്ചാലും പൂര്‍ണ ഉത്തരവാദിത്തം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗത്തിന്’; വേണുവിന്റെ ശബ്ദ സന്ദേശം

November 8, 2025
40
കളിക്കുന്നതിനിടെ പാതി പണികഴിഞ്ഞ വീട് ഇടിഞ്ഞുവീണു; അട്ടപ്പാടിയില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ പാതി പണികഴിഞ്ഞ വീട് ഇടിഞ്ഞുവീണു; അട്ടപ്പാടിയില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

November 8, 2025
21
ഡിജിറ്റല്‍ അറസ്റ്റ് സംഘത്തിന്റെ പിടിയില്‍ അമര്‍ന്ന് കേരളം; രണ്ടു മാസത്തില്‍ തട്ടിയെടുത്തത് 4.54 കോടി രൂപ

ഡിജിറ്റല്‍ അറസ്റ്റ് സംഘത്തിന്റെ പിടിയില്‍ അമര്‍ന്ന് കേരളം; രണ്ടു മാസത്തില്‍ തട്ടിയെടുത്തത് 4.54 കോടി രൂപ

November 8, 2025
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025