• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

രാഷ്ട്രീയം നോക്കി നിയമനം സാധ്യമല്ലെന്ന് എംകെ രാഘവൻ; ‘മാടായി കോളേജിലെ വിവാദ നിയമനം ബന്ധുവായത് കൊണ്ടല്ല’

ckmnews by ckmnews
December 10, 2024
in UPDATES
A A
രാഷ്ട്രീയം നോക്കി നിയമനം സാധ്യമല്ലെന്ന് എംകെ രാഘവൻ; ‘മാടായി കോളേജിലെ വിവാദ നിയമനം ബന്ധുവായത് കൊണ്ടല്ല’
0
SHARES
88
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: മാടായി കോളേജിലെ നിയമന വിവാദത്തിൽ തൻ്റെ ഭാഗം വിശദീകരിച്ച് എംകെ രാഘവൻ എംപി. രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്ന് പറഞ്ഞ അദ്ദേഹം സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും സുപ്രീം കോടതി നിബന്ധനകൾക്ക് വിധേയമായാണ് നിയമനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നിയമന വ്യവസ്ഥയുടെ മുൻപിൽ രാഷ്ട്രീയ താൽപര്യം പാലിക്കാനാവില്ലെ. താൻ ഇൻ്റർവ്യൂ ബോർഡിൽ ഇരുന്നില്ലെന്നും തന്നെ തടഞ്ഞ അഞ്ച് പേർക്കെതിരെ പാർട്ടി നടപടിയെടുത്തെന്നും അദ്ദേഹം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാടായി കോളേജിനെ കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. തൻ്റെ 29ാമത്തെ വയസിൽ താൻ മുൻകൈയെടുത്താണ് കോളേജ് ആരംഭിക്കാനുള്ള ശ്രമം തുടങ്ങിയത്. ഏഴ് മാസം മുൻപാണ് താൻ ഒടുവിൽ കോളേജ് ചെയർമാനായത്. എന്നാൽ താത്പര്യമില്ലെന്ന് ഒഴിഞ്ഞുമാറിയിട്ടും നിർബന്ധിച്ച് തന്നെ ഏൽപ്പിച്ചതിനാലാണ് സ്ഥാനം ഏറ്റെടുത്തത്. 4 അനധ്യാപക തസ്തികകളിലേക്കാണ് കോളേജിൽ നിയമനം നടത്തിയത്. സർക്കാർ നിർദ്ദേശമനുസരിച്ചാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 83 അപേക്ഷകരെത്തി. ഓഫീസ് അസിസ്റ്റൻറ്, ഓഫീസ് അറ്റൻഡർ, കംപ്യൂട്ടർ അസിസ്റ്റൻ്റ് എന്നിങ്ങനെയുള്ള തസ്തികകളിലേക്കായിരുന്നു നിയമനം. ഓഫീസ് അറ്റൻഡർ തസ്തിക ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തതാണ്. സുപ്രീം കോടതി നിർദേശം പാലിച്ചാണ് ഈ പോസ്റ്റിൽ നിയമനം നടത്തി. അന്ധരായ അപേക്ഷകരില്ലാത്തതിനാൽ ബധിരനായ ആൾക്ക് നിയമനം നൽകുകയായിരുന്നു. ആളുകളെ ഇളക്കി വിടുന്നതിന് പിന്നിൽ കോൺഗ്രസാണോയെന്ന് അദ്ദേഹം ചോദിച്ചു. തൻ്റെ കോലം കത്തിച്ചത് തന്നെ കത്തിക്കുന്നതിന് തുല്യമാണ്. കോൺഗ്രസുകാർ തന്നെയാണ് അത് ചെയ്തത്. സ്ഥാപനത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിൽ. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും തൻ്റെ കൈകൾ പരിശുദ്ധമെന്നും വികാരാധീനനായി എംകെ രാഘവൻ പറഞ്ഞു. ഒരാളുടെ കൈയിൽ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ഡയറക്ടർ ബോർഡ് അംഗങ്ങളെ സസ്പെൻഡ് ചെയ്തത് കാര്യമറിയാതെയാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡൻ്റിന് നിയമന വ്യവസ്ഥകൾ അറിയില്ല. സമയം വരുമ്പോൾ കൂടുതൽ വിവരങ്ങൾ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനം കിട്ടിയയാൾ ബന്ധുവായിരിക്കാം. എന്നാൽ ആ ബന്ധത്തിൻ്റെ അടിസ്ഥാനത്തിലല്ല നിയമനം നൽകിയത്. ഡയറക്ടർ ബോർഡംഗങ്ങളെ സസ്പെൻഡ് ചെയ്തത് തന്നോടാലോചിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.

Related Posts

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയായ തുക മുഴുവൻ ഓണത്തിന് മുൻപ് കൊടുത്തു തീർക്കും :മന്ത്രി അഡ്വ. ടി സിദ്ധീഖ്‌
UPDATES

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയായ തുക മുഴുവൻ ഓണത്തിന് മുൻപ് കൊടുത്തു തീർക്കും :മന്ത്രി അഡ്വ. ടി സിദ്ധീഖ്‌

August 12, 2026
45
തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു
UPDATES

തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

August 12, 2026
1.4k
തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി
UPDATES

തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി

August 12, 2026
51
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു
UPDATES

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു

August 12, 2026
278
പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി
UPDATES

പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി

August 12, 2026
30
ഷെമീറിന്റെ സ്മരണക്കായ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ഷെമീറിന്റെ സ്മരണക്കായ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

August 11, 2026
52
Next Post
പാലക്കാട് ഉപതെരഞ്ഞെടുപ്പ്; തനിക്ക് ഒഴിച്ച് എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നു; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; തനിക്ക് ഒഴിച്ച് എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നു; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ

Recent News

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
99
പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

August 12, 2026
878
‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

August 12, 2026
105
ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

August 12, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025