പൊന്നാനി:സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണണ്ണ വിളക്കുമായി പ്രതിഷേധ പ്രകടനം നടത്തി.നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ. കെ. വി സുജീർ അധ്യക്ഷം വഹിച്ചു, കേരളത്തിന് വിലക്കുറവിൽ വൈദ്യുതി കിട്ടിക്കൊണ്ടിരുന്ന ദീർഘകാല കരാറുകൾ റദ്ദാക്കി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി അധികഭാരം കേരളത്തിലെ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് അദാനി ഗ്രൂപ്പിനെ രംഗത്ത് കൊണ്ടുവരാൻ വേണ്ടി പിണറായി വിജയൻ വഴിയൊരുക്കുകയാണെന്നും നാല് രൂപ 29 പൈസയ്ക്ക് വൈദ്യുതി ലഭിക്കുന്ന കരാർ റദ്ദാക്കി യൂണിറ്റിന് പത്തു രൂപ 25 പൈസ മുതൽ 14 രൂപ മൂന്നു പൈസ വരെ അദാനിയിൽ നിന്ന് നാല് കരാറിലൂടെ സർക്കാർ ഇപ്പോൾ വാങ്ങിക്കൊണ്ടിരിക്കുകയാണെന്നും അധ്യക്ഷൻ ആരോപിച്ചു.സംസ്ഥാന സെക്രട്ടറി യൂസുഫ് പുളിക്കൽ ഉദ്ഘാടനം ചെയ്തു അൻസാർ മനാഫ്,റാഷിദ് പുതുപൊന്നാനി എന്നിവർ സംസാരിച്ചു.പ്രതിഷേധ പ്രകടനത്തിന് താജുദ്ധീൻ, ദർവേഷ്, മുനീർ പാലപ്പെട്ടി, ജമാൽ വി.പി,റഹീസ് , സൈദ് നൈതല്ലൂർ, സുബിക്സ്, തൗഫീഖ്, നബീൽ, അറഫാത്ത്, ശിഹാബ് എന്നിവർ നേതൃത്വം നൽകി







