കുന്നംകുളം പാറേമ്പാടത്ത് കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.കാളത്തോട് സ്വദേശി സജീർ , വാണിയംപാറ സ്വദേശി മുജീബ് എന്നിവർക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്.എടപ്പാളിൽ നിന്നും വന്നിരുന്ന ഗുരുവായൂർ സ്വദേശികൾ സഞ്ചരിച്ച കാറിൽ കുന്നംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന കാർ ഇടിക്കുകയായിരുന്നു.കുന്നംകുളം ഭാഗത്ത് നിന്നും വന്നിരുന്ന കാറിൽ ഉണ്ടായിരുന്ന രണ്ട് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.







