• About Us
  • Advertise With Us
  • Contact Us
No Result
View All Result
Sunday, June 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

ഇനി അഭ്യർത്ഥനകളില്ല, ബംഗ്ളാദേശിലെ ഹിന്ദു ആക്രമണങ്ങളിൽ കടുത്ത നീക്കവുമായി മോദി സർക്കാർ

Ckmnews Admin by Ckmnews Admin
December 9, 2024
in UPDATES
A A
ഇനി അഭ്യർത്ഥനകളില്ല, ബംഗ്ളാദേശിലെ ഹിന്ദു ആക്രമണങ്ങളിൽ കടുത്ത നീക്കവുമായി മോദി സർക്കാർ
0
SHARES
445
VIEWS
Share on WhatsappShare on Facebook

ബംഗ്ളാദേശിൽ ഹിന്ദുക്കൾക്കെതിരായ ക്രൂരതകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത നീക്കവുമായി ഇന്ത്യ. ബംഗ്ളാദേശിലേയ്ക്ക് ഉന്നത നയതന്ത്രജ്ഞനെ അയച്ചിരിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. ഷെയ്‌ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ നയതന്ത്രജ്ഞൻ ബംഗ്ളാദേശിലെത്തുന്നത്. വിദേശകാര്യ സെക്രട്ടറി ചർച്ചകൾക്കായി ധാക്കയിൽ എത്തിയിരിക്കുകയാണ്. തന്റെ വകുപ്പ് സെക്രട്ടറി വിക്രം മിസ്രി തിങ്കളാഴ്‌ച ബംഗ്ളാദേശ് സന്ദർശിക്കുമെന്ന് കഴിഞ്ഞയാഴ്‌ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ സ്ഥിരീകരിച്ചിരുന്നു. മിസ്രി ബംഗ്ലാദേശിലെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നും മറ്റുപല ചർച്ചകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഷെയ്‌ഖ് ഹസീനയുടെ പലായനത്തിന് പിന്നാലെ അധികാരത്തിലെത്തിയ മുഹമ്മദ് യുനൂസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ കീഴിൽ ബംഗ്ളാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചിരിക്കുകയാണ്.

ബംഗ്ളാദേശിൽ ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ വർദ്ധിക്കുന്നതിൽ ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ ഭീഷണികളും അക്രമങ്ങളും തടയാൻ നടപടി സ്വീകരിക്കണമെന്ന് ബംഗ്ളാദേശിനോട് ആവശ്യപ്പെട്ടതായും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

ബംഗ്ലാദേശ് ഇടക്കാല സർക്കാർ എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റണം. ആക്രമണങ്ങളും പ്രകോപനങ്ങളും വർദ്ധിക്കുന്ന കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. സംഭവവികാസങ്ങൾ മാദ്ധ്യമങ്ങൾ പെരുപ്പിച്ചുകാട്ടുകയാണെന്ന ബംഗ്ലാദേശിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്‌കോണിനെതിരായ നടപടികളിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആഗോളതലത്തിൽ അറിയപ്പെടുന്ന,​ സാമൂഹ സേവനത്തിൽ റെക്കാഡുള്ള സ്ഥാപനമാണ് ഇസ്‌കോൺ. ആത്മീയ നേതാവ് ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കണം. കേസുകൾ നിഷ്‌പക്ഷമായും സുതാര്യമായും കൈകാര്യം ചെയ്യണമെന്നും ജയ്‌സ്വാൾ ആവശ്യപ്പെട്ടിരുന്നു.

Related Posts

പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ‘ബൈക്ക് യാത്രികന്‍ മരിച്ചു
UPDATES

പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ‘ബൈക്ക് യാത്രികന്‍ മരിച്ചു

June 29, 2025
മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ എസ്എസ്എൽസി ബാച്ച് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു
UPDATES

മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ എസ്എസ്എൽസി ബാച്ച് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു

June 29, 2025
സൂംബയുടെ പേരിൽ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവർ മാപ്പ് പറയണം’; മന്ത്രി വി ശിവൻകുട്ടി
UPDATES

സൂംബയുടെ പേരിൽ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവർ മാപ്പ് പറയണം’; മന്ത്രി വി ശിവൻകുട്ടി

June 29, 2025
സാഹിത്യോത്സവുകള്‍ സാഹോദര്യം നിറക്കുന്നു ; പ്രൊ. വി ജെ വിൻസെന്റ്
UPDATES

സാഹിത്യോത്സവുകള്‍ സാഹോദര്യം നിറക്കുന്നു ; പ്രൊ. വി ജെ വിൻസെന്റ്

June 29, 2025
ഫെസ്റ്റ് വേദിയെ ഇളക്കി മറിച്ച് ഡബ്സിയും ബേബിജീനും ‘കനത്ത മഴയിലും ഒഴുകിയെത്തിയത് ആയിരങ്ങള്‍’ആലംകോട് പഞ്ചായത്ത് ‘ചങ്ങരംകുളം ഫെസ്റ്റിന് ഇന്ന് സമാപനം
UPDATES

ഫെസ്റ്റ് വേദിയെ ഇളക്കി മറിച്ച് ഡബ്സിയും ബേബിജീനും ‘കനത്ത മഴയിലും ഒഴുകിയെത്തിയത് ആയിരങ്ങള്‍’ആലംകോട് പഞ്ചായത്ത് ‘ചങ്ങരംകുളം ഫെസ്റ്റിന് ഇന്ന് സമാപനം

June 29, 2025
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
UPDATES

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

June 29, 2025
Next Post
യാക്കോബായ സഭയ്ക്ക് വീണ്ടും തിരിച്ചടി; ആറ് പള്ളികള്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി

രാഷ്ട്രീയ പാർട്ടികൾ പോഷ് നിയമ പരിധിയിൽ'; തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ അവതരിപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശം

Recent News

പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ‘ബൈക്ക് യാത്രികന്‍ മരിച്ചു

പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ‘ബൈക്ക് യാത്രികന്‍ മരിച്ചു

June 29, 2025
മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ എസ്എസ്എൽസി ബാച്ച് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു

മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ എസ്എസ്എൽസി ബാച്ച് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു

June 29, 2025
സൂംബയുടെ പേരിൽ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവർ മാപ്പ് പറയണം’; മന്ത്രി വി ശിവൻകുട്ടി

സൂംബയുടെ പേരിൽ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവർ മാപ്പ് പറയണം’; മന്ത്രി വി ശിവൻകുട്ടി

June 29, 2025
സാഹിത്യോത്സവുകള്‍ സാഹോദര്യം നിറക്കുന്നു ; പ്രൊ. വി ജെ വിൻസെന്റ്

സാഹിത്യോത്സവുകള്‍ സാഹോദര്യം നിറക്കുന്നു ; പ്രൊ. വി ജെ വിൻസെന്റ്

June 29, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.