• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

22 ആനകൾ പങ്കെടുക്കേണ്ട തിരുനക്കര പൂരത്തിനുള്ളത് 10 എണ്ണം, ഗുരുവായൂരിൽ ഒന്ന് മാത്രം, ഉത്സവങ്ങളിൽ പാടുപെട്ട് സംഘാടകർ

ckmnews by ckmnews
December 9, 2024
in UPDATES
A A
22 ആനകൾ പങ്കെടുക്കേണ്ട തിരുനക്കര പൂരത്തിനുള്ളത് 10 എണ്ണം, ഗുരുവായൂരിൽ ഒന്ന് മാത്രം, ഉത്സവങ്ങളിൽ പാടുപെട്ട് സംഘാടകർ
0
SHARES
106
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി വരുത്തിയ നിയന്ത്രണങ്ങൾ കടുപ്പിച്ച് വനം വകുപ്പ് രംഗത്തെത്തിയതോടെ ഉത്സവങ്ങളുടെ പൊലിമ മങ്ങി. ഈ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ഉത്സവം നടത്താനാകാത്ത സ്ഥിതിയാണെന്ന് സംഘാടകർ പറയുന്നു. കേസുകളെ നേരിട്ട് എഴുന്നള്ളിപ്പ് നടത്താൻ അധികമാരും തയ്യാറാകില്ല. നിയന്ത്രണത്തിൽ അയവ് വരുത്തിയില്ലെങ്കിൽ ആനയെഴുന്നള്ളിപ്പ് തീർത്തും ഇല്ലാതാകും. ആനകൾ തമ്മിൽ മതിയായ അകലം വേണമെന്നാണ് നാട്ടാനപരിപാലനനിയമം പറയുന്നത്. എന്നാലിത് മൂന്ന് മീറ്ററായിരിക്കണമെന്ന് നിശ്ചയിക്കുന്നതാണ് പുതിയ മാർഗനിർദേശം. മൂന്ന് മീറ്റർ അകലം പാലിക്കാനാകില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി എഴുന്നള്ളിപ്പിന് അനുമതി നൽകരുതെന്നും പറയുന്നു. ക്ഷേത്രങ്ങൾക്കുള്ളിലെ എഴുന്നള്ളിപ്പുകളെ രൂക്ഷമായാണ് നിർദ്ദേശം ബാധിക്കുക. ആനകൾ തമ്മിലുള്ള മൂന്ന് മീറ്റർ അകലവും വാദ്യക്കാർക്ക് ഉൾപ്പെടെയുള്ള എട്ടുമീറ്റർ അകലവും പാലിക്കാൻ മിക്ക ക്ഷേത്രങ്ങളുടെയും മതിൽക്കകത്ത് സ്ഥലം ഉണ്ടാകില്ല. മൂന്നാനയെ എഴുന്നള്ളിക്കാൻ ഒമ്പതുമീറ്റർ സ്ഥലം വേണം. കാണികൾക്കായി ഒമ്പതുമീറ്റർ വേറെയും വേണം

തിരുനക്കര പൂരത്തിന് 10 ആനകൾ

22 ആനകൾ പങ്കെടുക്കുന്ന തിരുനക്കര പൂരത്തിന് ക്ഷേത്ര മൈതാനത്തെ സ്ഥല പരിമിതിയിൽ പത്ത് ആനകളെ ഇനി അനുവദിക്കൂ എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചത്. ക്ഷേത്രത്തിനുള്ളിൽ ശീവേലി എഴുന്നള്ളിപ്പിന് ഒമ്പത് ആനകളെന്നത് മൂന്നാകും. ഏഴാനകൾക്കു പകരം ഈ വർഷം ആർപ്പുക്കര പൂരത്തിന് മൂന്ന് ആനകളേ അനുവദിച്ചുള്ളൂ. കുമാരനല്ലൂർ ദേവീക്ഷേത്രോത്സവത്തിനും ആനകളെ കുറച്ചു.

സുപ്രീംകോടതിയെ സമീപിക്കും

സാധാരണ 80 മുതൽ 100 ദിവസം വരെയേ ഒരു വർഷം ഉത്സവ എഴുന്നള്ളിപ്പ് ഉണ്ടാകൂ.( ഉത്സവ സീസണിൽ മദപ്പാട് വന്നാൽ ഈ വരുമാനം നിലക്കും). ബാക്കി ദിവസങ്ങളിലെ ആഹാര ചെലവ് ദിവസം 5000 രൂപ വരും. പാപ്പാന്മാരുടെ ശമ്പളം വേറെ.

ആനയെ എഴുന്നള്ളിച്ചുള്ള ഉത്സവങ്ങൾ ആചാരത്തിന്റെ ഭാഗമായി നൂറ്റാണ്ടുകളായി നടക്കുന്നതാണ്. പ്രായോഗിക നിർദ്ദേശങ്ങളാണ് വേണ്ടത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എലിഫെന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.മധു പറഞ്ഞു.

Related Posts

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം
UPDATES

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
5
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു
UPDATES

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
4
നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു
UPDATES

നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

August 25, 2026
3
എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു
UPDATES

എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

August 25, 2026
4
ചങ്ങരംകുളം കാളാച്ചാൽ പരേതനായ ചെറുപറമ്പിൽ താമി മാസ്റ്ററുടെ മകൻ സി ശ്രീധരൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കാളാച്ചാൽ പരേതനായ ചെറുപറമ്പിൽ താമി മാസ്റ്ററുടെ മകൻ സി ശ്രീധരൻ നിര്യാതനായി

August 25, 2026
104
ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി
UPDATES

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
19
Next Post
ഫോൺ സ്പീക്കറിലാണെന്നറിഞ്ഞില്ല, ഏറെ പ്രിയപ്പെട്ട മമ്മൂട്ടി തന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കേട്ട മുഖ്യമന്ത്രിയുടെ മുഖഭാവം മാറി

ഫോൺ സ്പീക്കറിലാണെന്നറിഞ്ഞില്ല, ഏറെ പ്രിയപ്പെട്ട മമ്മൂട്ടി തന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കേട്ട മുഖ്യമന്ത്രിയുടെ മുഖഭാവം മാറി

Recent News

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
5
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
4
നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

August 25, 2026
3
എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

August 25, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025