• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, March 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പതിനേഴുകാരി പ്രസവിച്ച സംഭവം: പെൺകുട്ടിയുടെ അമ്മയും യുവാവും അറസ്റ്റിൽ

ckmnews by ckmnews
December 9, 2024
in UPDATES
A A
പതിനേഴുകാരി പ്രസവിച്ച സംഭവം: പെൺകുട്ടിയുടെ അമ്മയും യുവാവും അറസ്റ്റിൽ
0
SHARES
733
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ‍ കുട്ടിയെ വിവാഹം കഴിച്ച യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ. ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയിൽ വീട്ടിൽ ആദിത്യൻ (21), പെൺകുട്ടിയുടെ അമ്മ എന്നിവരാണ് ഏനാത്ത് പൊലീസിന്റെ പിടിയിലായത്. ഇവർ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. മൂന്നും നാലും പ്രതികളായ യുവാവിന്റെ മാതാപിതാക്കളുമായി ആലോചിച്ചാണ് അമ്മ ഇരുവരുടെയും വിവാഹം നടത്തികൊടുത്തത്.

സ്വകാര്യബസിലെ കണ്ടക്ടറായ ആദിത്യൻ, 17കാരിയായ പെൺകുട്ടിയുമായി രണ്ടുവർഷത്തോളമായി അടുപ്പത്തിലായിരുന്നു. തുടർന്നാണ് അമ്മ പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുത്തത്. ‌ഗർഭിണിയായപ്പോൾ ഇതു മറച്ചുവയ്ക്കാനായി പ്രതിയുടെ മാതാപിതാക്കൾ വയനാട്ടിലേക്ക് കൊണ്ടുപോയി. കൈനാടി സർക്കാർ ആശുപത്രിയിൽ വച്ചാണ് പെൺകുട്ടി പ്രസവിച്ചത്. പിന്നീട് ആദിത്യനുമായി പിണങ്ങി. പെൺകുട്ടിയുടെ സഹോദരൻ ചൈൽഡ് ലൈനിൽ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്

ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും ബാല വിവാഹനിരോധന നിയമപ്രകാരവുമാണ് പൊലീസ് കേസെടുത്തത്. നിയമാനുസൃതമല്ലാത്ത വിവാഹത്തിന് കൂട്ടുനിൽക്കുകയും രക്ഷാകർതൃത്വത്തിൽനിന്നു മനഃപുർവം ഒഴിവാകണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പെൺകുട്ടിയെ യുവാവിനൊപ്പം അയച്ചതിനുമാണ് അമ്മയ്ക്കെതിരെ കേസ്. ആദിത്യനെ ഇന്നലെ വൈകിട്ട് ഇയാളുടെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും ആദിത്യൻ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ശിശുക്ഷേമ സമിതിക്ക് കൈമാറും. പെൺകുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുന്നതിന് അപേക്ഷ സമർപ്പിച്ചതായി പൊലീസ് പറഞ്ഞു.

Related Posts

പൊന്നാനിയിൽ കെ പി നൗഷാദലി തൃത്താല വിടി ബല്‍റാം’പാലക്കാട്‌ രമേശ്‌ പിഷാരടി’60 സീറ്റുകളിൽ കോൺഗ്രസിന് സ്ഥാനാർഥികളായി
UPDATES

March 9, 2026
216
ചങ്ങരംകുളം ചെറുവല്ലൂർ പന്തായിൽ തങ്കമ്മു നിര്യാതയായി

63
സിപിഐഎമ്മിന്റെ ആളുകൾക്ക് മമ്മൂട്ടിയെ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയാത്ത സാഹചര്യമായോ?; പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

107
കെ ബി ഗണേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണം, മുൻപ് ഉമ്മൻചാണ്ടി എന്തിനാണ് ഗണേഷിൻ്റെ രാജി എഴുതി വാങ്ങിയതെന്ന് വ്യക്തമായില്ലേ’; രമേശ് ചെന്നിത്തല

78
സംസ്ഥാന പാതയില്‍ കടവല്ലൂരില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ കൂട്ടിയിട്ട വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു’രണ്ട് പേര്‍ക്ക് പരിക്കേറ്റു.

491
കേസന്വേഷണ മികവിന് പൊന്നാനി സ്റ്റേഷനും പ്രത്യേക അന്വേഷണ സംഘത്തിനും ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം

161
Next Post
തിരുവനന്തപുരത്ത് 19കാരി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; മരണം വിവാഹമുറപ്പിച്ചിരിക്കെ

Recent News

പൊന്നാനിയിൽ കെ പി നൗഷാദലി തൃത്താല വിടി ബല്‍റാം’പാലക്കാട്‌ രമേശ്‌ പിഷാരടി’60 സീറ്റുകളിൽ കോൺഗ്രസിന് സ്ഥാനാർഥികളായി

പൊന്നാനിയിൽ കെ പി നൗഷാദലി തൃത്താല വിടി ബല്‍റാം’പാലക്കാട്‌ രമേശ്‌ പിഷാരടി’60 സീറ്റുകളിൽ കോൺഗ്രസിന് സ്ഥാനാർഥികളായി

March 9, 2026
216
ചങ്ങരംകുളം ചെറുവല്ലൂർ പന്തായിൽ തങ്കമ്മു നിര്യാതയായി

ചങ്ങരംകുളം ചെറുവല്ലൂർ പന്തായിൽ തങ്കമ്മു നിര്യാതയായി

March 9, 2026
63
സിപിഐഎമ്മിന്റെ ആളുകൾക്ക് മമ്മൂട്ടിയെ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയാത്ത സാഹചര്യമായോ?; പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

സിപിഐഎമ്മിന്റെ ആളുകൾക്ക് മമ്മൂട്ടിയെ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയാത്ത സാഹചര്യമായോ?; പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

March 9, 2026
107
കെ ബി ഗണേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണം, മുൻപ് ഉമ്മൻചാണ്ടി എന്തിനാണ് ഗണേഷിൻ്റെ രാജി എഴുതി വാങ്ങിയതെന്ന് വ്യക്തമായില്ലേ’; രമേശ് ചെന്നിത്തല

കെ ബി ഗണേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണം, മുൻപ് ഉമ്മൻചാണ്ടി എന്തിനാണ് ഗണേഷിൻ്റെ രാജി എഴുതി വാങ്ങിയതെന്ന് വ്യക്തമായില്ലേ’; രമേശ് ചെന്നിത്തല

March 9, 2026
78
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025