• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, May 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ഐസിസ് തീവ്രവാദികള്‍ മോദിയെ ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനത്തിന് ഗൂഢാലോചന നടത്തി’, നിര്‍ണായക കണ്ടെത്തലുമായി പൊലീസ്

ckmnews by ckmnews
December 8, 2024
in UPDATES
A A
‘ഐസിസ് തീവ്രവാദികള്‍ മോദിയെ ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനത്തിന് ഗൂഢാലോചന നടത്തി’, നിര്‍ണായക കണ്ടെത്തലുമായി പൊലീസ്
0
SHARES
379
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ കഴിഞ്ഞ ദിവസം ഉയര്‍ന്ന വധഭീഷണിയില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. രാജസ്ഥാനിലെ അജ്മീറില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മുംബയ് ട്രാഫിക്ക് പൊലീസില്‍ കഴിഞ്ഞ ദിവസമാണ് (ഡിസംബര്‍ 7) ഭീഷണി സന്ദേശം എത്തിയത്. രണ്ട് ഐസിസ് തീവ്രവാദികള്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനത്തിന് ഗൂഢാലോചന നടത്തിയെന്നാണ് സന്ദേശത്തില്‍ പറയുന്നത്. അജ്മീറില്‍ നിന്നുള്ള സന്ദേശം വ്യാജമാണെന്ന നിഗമനത്തിലാണ് പൊലീസ്. മാനസിക നില തെറ്റിയതോ അല്ലെങ്കില്‍ മദ്യലഹരിയില്‍ വന്നതോ ആകാം വ്യാജ ഭീഷണിയെന്നാണ് കരുതുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് എഫ്‌ഐആര്‍ ഇട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. സന്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുംബയ് ട്രാഫിക് പൊലീസിന്റെ ഔദ്യോഗിക വാട്‌സാപ്പ് നമ്പറുകളില്‍ ഒന്നിലാണ് ഭീഷണി സന്ദേശം എത്തിയത്. രണ്ടാഴ്ച മുമ്പും പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയുള്ള അജ്ഞാത ഫോണ്‍ സന്ദേശം എത്തിയിരുന്നു. 34കാരിയായ ഒരു സ്ത്രീയായിരുന്നു ഇതിന് പിന്നില്‍.

രാജ്യത്തെ ഭരണസംവിധാനങ്ങളിലെ അതൃപ്തിയെത്തുടര്‍ന്നാണ് ഇങ്ങനെ ചെയതതെന്നാണ് അന്ന് പൊലീസ് പിടികൂടിയ സ്ത്രീ അവകാശപ്പെട്ടത്. സമാനമായ രീതിയില്‍ നിരവധി പ്രമുഖരെ കൊലപ്പെടുത്തുമെന്ന സന്ദേശങ്ങളാണ് അടുത്തിടെയായി മുംബയ് പൊലീസിന് ലഭിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതായി ഒന്നും തന്നെ ഇല്ലെന്നാണ് ഡല്‍ഹി വൃത്തങ്ങള്‍ അറിയിക്കുന്നത്.

Related Posts

ചങ്ങരംകുളത്തുകാര്‍ ചോദിക്കുന്നു എംഎല്‍എ നാട്ടിലുണ്ടോ..ന്ന് നന്ദി പറയാന്‍ പോലും എത്തിയില്ല ‘പ്രവര്‍ത്തകരിലും അമര്‍ഷം
UPDATES

ചങ്ങരംകുളത്തുകാര്‍ ചോദിക്കുന്നു എംഎല്‍എ നാട്ടിലുണ്ടോ..ന്ന് നന്ദി പറയാന്‍ പോലും എത്തിയില്ല ‘പ്രവര്‍ത്തകരിലും അമര്‍ഷം

May 25, 2026
900
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളിൽ യെല്ലോ അലർട്ട്

May 25, 2026
41
മന്ത്രിസഭാ യോഗം ഇന്ന്: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകും
UPDATES

മന്ത്രിസഭാ യോഗം ഇന്ന്: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകും

May 25, 2026
50
ഇന്ധന വില വീണ്ടും കൂട്ടി: വില വർധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ
UPDATES

ഇന്ധന വില വീണ്ടും കൂട്ടി: വില വർധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ

May 25, 2026
84
എടപ്പാളില്‍ നിന്ന് ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ട് പോയി വട്ടക്കുന്ന് വച്ച് മര്‍ദ്ധിച്ച സംഭവം’പ്രധാന പ്രതി പിടിയില്‍
UPDATES

എടപ്പാളില്‍ നിന്ന് ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ട് പോയി വട്ടക്കുന്ന് വച്ച് മര്‍ദ്ധിച്ച സംഭവം’പ്രധാന പ്രതി പിടിയില്‍

May 24, 2026
1.1k
വീണ്ടും കാട്ടാനക്കലി;കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
UPDATES

വീണ്ടും കാട്ടാനക്കലി;കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

May 24, 2026
111
Next Post
കെ സി രവീന്ദ്രൻ നമ്പ്യാർ അന്തരിച്ചു, വിടവാങ്ങിയത് ഇ കെ നായനാരുടെ മരുമകൻ

കെ സി രവീന്ദ്രൻ നമ്പ്യാർ അന്തരിച്ചു, വിടവാങ്ങിയത് ഇ കെ നായനാരുടെ മരുമകൻ

Recent News

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു

May 25, 2026
85
‘മന്ത്രി ഉറപ്പു നൽകി, സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും’; നീതി ലഭിച്ചുവെന്ന് ഹർഷിന

‘മന്ത്രി ഉറപ്പു നൽകി, സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും’; നീതി ലഭിച്ചുവെന്ന് ഹർഷിന

May 25, 2026
359
സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ

സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ

May 25, 2026
38
ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി

May 25, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025