പൊന്നാനി മാറഞ്ചേരിയില്‍ കടന്നല്‍ കൂട്ടത്തിന്റെ അക്രമണത്തില്‍ ആബുലന്‍സ് ഡ്രൈവര്‍ അടക്കം നിരവധി പേര്‍ക്ക് കുത്തേറ്റു.ഞായറാഴ്ച ഉച്ചക്ക് പതിനൊന്നരയോടെയാണ് സംഭവം.
മാറഞ്ചേരി വടമുക്ക് കുന്നത്ത് ജുമാമസ്ജിദിനടത്ത് പള്ളപ്പറമ്പില്‍ പുല്ല് പറിക്കാന്‍ പോയ 44 വയസുള്ള ശോഭനയെയാണ് ആദ്യം കടന്നല്‍ കൂട്ടം എത്തി അക്രമിച്ചത്.ശോഭനയുടെ കരച്ചില്‍ കേട്ട് രക്ഷപ്പെടുത്താനെത്തിയ 52 വയസുള്ള സക്കരിയ്യ ക്കും കുത്തേറ്റു.കടന്നല്‍ കൂട്ടം പൊതിഞ്ഞതോടെ വെള്ളടാങ്കില്‍ ഇറങ്ങിയാണ് സക്കരിയ്യ രക്ഷപ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിക്കാന്‍ എത്തിയ മാറഞ്ചേരിയിലെ ആംബുലന്‍സ് ഡ്രൈവര്‍ നവാസിനെയും കടന്നല്‍ കൂട്ടം അക്രമിച്ചു.മൂന്ന് പേരെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവം അറിഞ്ഞ് പ്രദേശത്ത് എത്തിയ പലരെയീം കടന്നല്‍ കൂട്ടം അക്രമിച്ചു.പലരും ഓടി രക്ഷപ്പെടുകയായിരുന്നു.പ്രദേശത്ത് അടുത്തിടെയായി നിരവധി പേര്‍ക്ക് കടന്നല്‍ അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്







