• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കോയമ്പത്തൂർ ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി.കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി’മൃതദേഹം കണ്ടത് കൈകാൽ ബന്ധിച്ച്, വായിൽ പ്ലാസ്റ്ററൊട്ടിച്ച്,

ckmnews by ckmnews
March 7, 2026
in UPDATES
A A
കോയമ്പത്തൂർ ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി.കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി’മൃതദേഹം കണ്ടത് കൈകാൽ ബന്ധിച്ച്, വായിൽ പ്ലാസ്റ്ററൊട്ടിച്ച്,
0
SHARES
466
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോയമ്പത്തൂർ:ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി.കുട്ടിയെ (83) നഞ്ചുണ്ടാപുരം റോഡിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.കൈകാൽ ബന്ധിച്ച്, വായിൽ പ്ലാസ്റ്ററൊട്ടിച്ച്, കട്ടിലിൽക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.

നഞ്ചുണ്ടാപുരം റോഡിലെ പാർസൺ അപ്പാർട്ട്‌മെന്റിലാണ് മകനൊപ്പം ഇവർ താമസിച്ചിരുന്നത്.സഹായത്തിന് നേപ്പാൾ സ്വദേശിനിയായ ഹോംനഴ്‌സുമുണ്ടായിരുന്നു. മകൻ ഡോ. രാംകുമാർകുട്ടി വിദേശയാത്രയിലാണ്. വെള്ളിയാഴ്ച രാവിലെ ടി.വി.എച്ച്.നഗറിൽ താമസിക്കുന്ന മകൾ ഫോണിൽവിളിച്ചപ്പോൾ മറുപടി കിട്ടാതിരുന്നതിനാൽ അയൽവാസികളെ വിവരമറിയിച്ചു.അവർവന്ന്‌ നോക്കിയപ്പോഴാണ് സംഭവമറിയുന്നത്. തുടർന്ന്,രാമനാഥപുരം പോലീസിനെ വിവരമറിയിച്ചു. പോലീസ് ഡെപ്യൂട്ടി കമ്മിഷണർ കാർത്തികേയൻ, അസി. കമ്മിഷണർ വസന്തരാജ് എന്നിവരുടെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സി.സി.ടി.വി. പരിശോധിച്ചപ്പോൾ വെള്ളിയാഴ്ച രാത്രി 12.15-ന് മൂന്നുപേർ ഫ്ളാറ്റിൽവന്നതായി കാണുന്നുണ്ട്. അരമണിക്കൂറിനകം ഇവർ തിരിച്ചുപോവുകയും ചെയ്തു.സഹായിയായ നേപ്പാൾസ്വദേശിനി സുർജറോക്കി (37) അക്രമികൾക്ക് വാതിൽ തുറന്നുകൊടുക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവരുടെ മൊബൈൽഫോൺ വീടിന് സമീപത്തുനിന്ന് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

വീട്ടിലെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലാണ്. കസ്തൂരി ധരിച്ചിരുന്ന രണ്ടുപവൻമാല നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റെന്തെല്ലാം നഷ്ടപ്പെട്ടു എന്നത് വ്യക്തമായിട്ടില്ല.നേപ്പാൾ സ്വദേശിനിയെയും കാണാതായിട്ടുണ്ട്. നിരവധി താമസക്കാരുള്ള അപ്പാർട്ട്‌മെന്റിൽ 24 മണിക്കൂറും കാവലുണ്ട്.അന്വേഷണത്തിന് ആറംഗ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.

ഭർത്താവ്: പരേതനായ ഗോപാലൻകുട്ടി (മുൻ എ.വി.പി. ഡയറക്ടർ). മക്കൾ: ഡോ. രാംകുമാർകുട്ടി (എ.വി.പി. ഡയറക്ടർ, വേലന്താവളം വൈദ്യഗ്രാമം ആശുപത്രി), സുജാത, സുശീല (മുംബൈ). എ.വി.പി. എം.ഡി.യായിരുന്ന പരേതനായ പി.ആർ. കൃഷ്ണകുമാർ സഹോദരനാണ്.

Related Posts

എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.
UPDATES

എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.

June 14, 2026
5
മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു
UPDATES

മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു

June 14, 2026
7
അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു
UPDATES

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു

June 14, 2026
5
ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ’; കേസ് വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരവകുപ്പ്
UPDATES

ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ’; കേസ് വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരവകുപ്പ്

June 14, 2026
4
മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു
UPDATES

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

June 14, 2026
42
ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ
UPDATES

ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

June 14, 2026
123
Next Post
നെയ്യാറ്റിൻകരയിൽ പത്താംക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ

നെയ്യാറ്റിൻകരയിൽ പത്താംക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ

Recent News

എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.

എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.

June 14, 2026
5
മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു

മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു

June 14, 2026
7
അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു

June 14, 2026
5
ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ’; കേസ് വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരവകുപ്പ്

ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ’; കേസ് വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരവകുപ്പ്

June 14, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025